തിരുവനന്തപുരം: വിദേശ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്. അടുത്താഴ്ചയാണ് ചോദ്യം ചെയ്യുക. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായാണ് സ്പീക്കറില്‍ നിന്ന് വിവരങ്ങള്‍ ആരായുക. ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്ന് സ്വപ്‌നസുരേഷും സരിത്തും കസ്റ്റംസിന് മൊഴിനല്‍കിയിരുന്നു.

കേസില്‍ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിംകാര്‍ഡ് സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം.