സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ ഓതിയപ്പോള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് കൗതുകമായി. ‘ഓള്‍ ഡുള്ളസ് ഏരിയ മുസ്ലിം സൊസൈറ്റി’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇമാം മുഹമ്മ മഗിദ് ആണ് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഖുര്‍ആന്‍ ഓതിയത്.

സൂറത്ത് ഹുജറാത്തിലെ 13-ാം ആയത്തും, സൂറത്ത് റൂമിലെ 22-ാം ആയത്തുമാണ് അദ്ദേഹം ഓതിയത്. ഈ വേളയില്‍ ട്രംപ് ഏറെ ശാന്തനായി ഖുര്‍ആന്‍ പാരായണം ശ്രദ്ധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലടക്കം നിരവധി തവണ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ വ്യക്തിയാണ് ട്രംപ്. എന്നാല്‍ ചടങ്ങില്‍ ഖുര്‍ആന്‍ പാരായണ സമയത്ത് അദ്ദേഹം കാണിച്ച സൂക്ഷ്മത ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 26 മതനേതാക്കള്‍ പങ്കെടുത്തതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

watch video: 

https://www.youtube.com/watch?v=J0RgdQUgjso