Connect with us

News

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും

78 കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. 

Published

on

47-ാമത് അമേരിക്കൻ പ്രസിഡന്റായി നാളെ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ ആരംഭിക്കുക. 78 കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.

അമേരിക്കയിൽ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎസ് ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക.

യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളാണ് റോട്ടൻഡ.മൈനസ് 11 ഡിഗ്രി സെൽഷ്യൽസ് വരെ താപനില താഴുമെന്നതിനാലാണ് ചടങ്ങുകൾ ഹാളിനകത്ത് നടത്തുന്നത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.1985-ൽ റൊണാൾഡ് റീഗനാണ് ഏറ്റവുമൊടുവിൽ ഹാളിനകത്ത് സത്യപ്രതിജ്ഞ ചെയ്തത്.  മൈനസ് ഏഴു ഡിഗ്രിയായിരുന്നു അന്ന് താപനില.

സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും. തുടർന്ന് സംഗീതാവതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സൽക്കാര ചടങ്ങുകളും നടക്കും.

ക്യാപിറ്റൽ വൺ അറീനയിലാണ് പരേഡ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി യു എസ് സൈന്യത്തിന്റെ അർലിങ്ടൻ ദേശീയ സെമിത്തേരിയിൽ ട്രംപ് ഇന്ന് ആദരമർപ്പിക്കും.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിൻൺ, ശതകോടീശ്വരന്മാരായ ഇലോൺ മസ്‌ക്, മെറ്റ സി ഇ ഒ മാർക് സക്കർബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സിഇഒ ടിം കുക്ക്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾ വൈറ്റ് ഹൗസ് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നത്’; വിമര്‍ശിച്ച് സുപ്രീം കോടതി

‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Published

on

‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ‘എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നുംബെഞ്ച് പറഞ്ഞു. അതേസമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. അല്ലാബാഡിയയ്ക്കെതിരെ കൂടുതല്‍ പോലീസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്നും പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസം, മഹാരാഷ്ട്ര പൊലീസാണ് രതാരത്തിനെതിരെ കേസെടുത്തത്.

പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു രണ്‍വീറിന്റെ ചോദ്യം. മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.

 

Continue Reading

Cricket

സെഞ്ചുറിയടിച്ച് അസ്ഹറുദ്ദീന്‍; സെമിയില്‍ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്

Published

on

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക് കടക്കുന്നു. ഇന്നിങ്സില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. അസ്ഹറുദ്ദീനോടൊപ്പം മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സാണ് അടിച്ചെടുത്തത്.

ആറാം വിക്കറ്റില്‍ ഇരുവരും ഒന്നിച്ച് നിന്ന് പോരാടിയതോടെ ഗുജറാത്ത് ഒന്നടങ്കം വിയര്‍ത്തു.

ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി.

ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്.

കേരളത്തിന്റെ തുടക്കം തന്നെ കരുതലോടെയായിരുന്നു. ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം നടക്കുന്നത്. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്.

അതേസമയം 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്.

 

Continue Reading

kerala

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

Published

on

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സണ്‍, മോളേകുടി സ്വദേശി ബിജു എന്നിവരെയാണ് കാണാതായത്. അതേസമയം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിട്ടുണ്ട്. അതേസമയം ആനയിറങ്കല്‍ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യതയുള്ളവയാണ്. ഈ മേഖലയിലാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയിരിക്കുന്നത്. നാട്ടുകാരുടെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന തുടരുകയാണ്. സ്‌കൂബ ടീമിന്റെയും പരിശോധന അല്‍പ്പസമയത്തിനകം പ്രദേശത്തുണ്ടാകും.

 

 

Continue Reading

Trending