kerala

വര്‍ഗീയത ആളിക്കത്തിക്കുന്നവരുടെ കൈയിലെ പാവയാകരുത്; സംസ്ഥാന സര്‍ക്കാറിനെതിരെ വി.ഡി. സതീശന്‍

By webdesk17

October 16, 2025

വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി സര്‍ക്കാര്‍ മാറരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എം.പിയും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും പരിഹരിച്ചതാണ്. എന്നാല്‍ എരി തീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ശ്രമിക്കരുതെന്നും സതീശന്‍ പറഞ്ഞു.

മുനമ്പം വിഷയത്തിലും അങ്ങനെയാണ് ഇടപെട്ടതെന്നും വര്‍ഗീയ വിഷയമാക്കി തീര്‍ക്കാനാണ് ബി.ജെ.പി ഇടപെട്ടതെന്നും സി.പി.എമ്മും അതിന് കൂട്ടുനിന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിധിയാണ് ഹൈകോടതിയില്‍നിന്നു വന്നിരിക്കുന്നതെന്നും ഇത്തരം വിഷയങ്ങള്‍ സര്‍ക്കാര്‍ സമയത്തു തന്നെ പരിഹരിക്കേണ്ടിയിരുന്നെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയത ആളിക്കത്തിക്കാന്‍ കാത്തിരിക്കുന്നവരുടെ കൈയിലെ പാവയാകാനോ അവരുടെ കെണിയിലോ സര്‍ക്കാര്‍ പെട്ടുപോകരുത്. ചെറിയ വിഷയങ്ങള്‍ രെുപ്പിച്ച് സാമൂഹിക അന്തരീക്ഷം വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.