kerala
ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി
അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.

പണ്ഡിതനും പക്വമതിയുമായ ഭരണാധികാരിയാണ് വിടവാങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞകാല പ്രധാന മന്ത്രിമാരിൽ തന്റെ സ്വഭാവമേന്മ കൊണ്ടും നയചാതുരി കൊണ്ടും സ്വന്തമായ ഇടം തീർത്ത സമുന്നത വ്യക്തിത്വത്തിന്നു ടമായിരുന്നു ഡോ. മൻമോഹൻ സിംഗ്. വിശേഷിച്ചും സാമ്പത്തിക രംഗത്ത് അദ്ദേഹം പുലർത്തിയ കൃത്യവും കർക്കശവുമായ നയസമീപനങ്ങൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ ഉലച്ചിൽ തട്ടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു. നെഹ്റുവിയൻ ഇന്ത്യയുടെ ആശയങ്ങളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്.
തന്റെ ഭരണകാലാനന്തരം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിലെ അപചയങ്ങളെ സൂക്ഷ്മമായി അദ്ദേഹം ഗ്രഹിച്ചിരുന്നു. ശ്രീ രമേശ് ചെന്നിത്തല ഒരിക്കൽ നയിച്ച രാഷ്ട്രീയ പ്രക്ഷോഭ ജാഥ എറണാകുളത്ത് സമാപിച്ചപ്പോൾ അവിടെ ഉദ്ഘാടന പ്രസംഗം നിർവഹിച്ചുകൊണ്ട് ഡോ. മൻമോഹൻ സിംഗ് പറഞ്ഞു: “നോട്ട് നിരോധനം രാജ്യം അകപ്പെട്ട വലിയൊരു കുടുക്കാണ്. അതിൽ നിന്ന് പുറത്തു കടക്കാനുള്ള ഒരു വഴി എത്ര ആലോചിച്ചിട്ടും എനിക്ക് കാണാൻ കഴിയുന്നില്ല”. അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.
മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്ട്രീയ നേതാവിൽ നിന്ന് പലതും പഠിക്കാനുണ്ട്. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചില്ല. ഉന്നതമായ സംസ്കാരം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു.
ആപാദചൂടം ഒരു ജെൻ്റ്ൽമാൻ ആയിരുന്നു ഡോ. മൻമോഹൻ സിംഗ്. വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാനും അദ്ദേഹത്തിൻ്റെ ഗഹനമായ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്താനും ലഭിച്ച അവിസ്മരണീയമായ സന്ദർഭങ്ങളിലെല്ലാം അനുഭവപ്പെട്ടത് അഗാധമായ അറിവും സംശുദ്ധമായ സ്വഭാവമഹിമയുമായിരുന്നു.
kerala
കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

ബന്ദിപ്പൂര്‍-മുതുമല റോഡില്‍ കാട്ടാനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരനെ കാട്ടാന ആക്രമിച്ചു. ഇന്നെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു.
വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
kerala
ബലാത്സംഗ കേസ്; വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍.

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പൊലീസ്. വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വേടന്‍ ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക.
വേടന്‍ വിദേശത്തേക്ക് കടന്നാല്‍ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാലാണ് വിമാനത്താവളങ്ങളിലേക്ക് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ വേടന്റെ സുഹൃത്തുക്കളുടെയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുത്തേക്കും. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
india
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.
സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്‍കി കുക്കു പരമേശ്വരന്
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്