കണ്ണൂര്‍: പ്രമുഖ സലഫി പണ്ഡിതന്‍ സക്കരിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു. തലശ്ശേരി ചമ്പാട് വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. മയ്യിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍.
തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കുയ്യാനി പളളി ഖത്തീബാണ്. വര്‍ഷങ്ങളായി പാനൂര്‍ കടവത്തൂരിലാണ് താമസം. കടവത്തൂര്‍ എന്‍ ഐഎ കോളജിലെ മുന്‍ അധ്യാപകനായിരുന്നു. പാലക്കാട് സ്വദേശിയായ ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥമാണ് കണ്ണൂരിലേക്ക് താമസം മാറ്റിയത്. സലഫി പ്രസ്ഥാനത്തില്‍ ആശയ സംവാദത്തിന് നേതൃത്വം നല്‍കുന്നതില്‍ പ്രമുഖനാണ്.