Connect with us

kerala

ഡോ.വന്ദനാദാസ് കൊലപാതകം: വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു

Published

on

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിന്റെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ചോദിച്ചു.

അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവകേരള ബസിന്‍റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി: തനിയെ തുറന്ന് ഡോർ; യാത്ര തുടർന്നത് യാത്രക്കാരുടെ ബാഗിന്‍റെ വള്ളി കൊണ്ട് കെട്ടിവെച്ച്

എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

Published

on

കന്നിയാത്രയില്‍ തന്നെ വാതില്‍ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂരു ആദ്യ സര്‍വീസിന് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തുടക്കമായത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു. താല്‍ക്കാലികമായി വാതില്‍ യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ചാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തി വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ തനിയെ തുറക്കുകയായിരുന്നു. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കാന്‍ തുടങ്ങിയതോടെ ശക്തമായി കാറ്റ് അടിച്ചുകയറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുടര്‍ന്ന് കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവെച്ച് യാത്ര തുടരുകയായിരുന്നു.

പിന്നീട് ബത്തേരി ഡിപ്പോയില്‍ എത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് വാതില്‍ തനിയെ തുറക്കാന്‍ കാരണമായതെന്നാണ് സൂചന. രാവിലെ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകി നാലരയോടെയാണ് യാത്ര ആരംഭിച്ചത്. വാതില്‍ പ്രശ്‌നം വന്നതോടെ യാത്ര വീണ്ടും വൈകി.

എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രി ഇരുന്നത്.

 

Continue Reading

kerala

വടകരയിലെ വര്‍ഗീയ പ്രചാരണം: വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്.

Published

on

വടകരയില്‍ സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണം തുടരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്‍ എം.എല്‍.എ കെ.കെ ലതിക സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ അളവില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്പര്‍ദ്ധയുണ്ടാക്കുന്നതിനാലും ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Continue Reading

kerala

ബി.ജെ.പി നേതാവ് ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമെന്ന് കങ്കണ; സംസാരത്തിനിടെ ആളുമാറി വെട്ടിലായി നടി

ബി.ജെ.പി നേതാവായി തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്.

Published

on

പാര്‍ട്ടി നേതാവിന്റെ പേരുമാറ്റിപ്പറഞ്ഞ് പുലിവാലു പിടിച്ച് ഹിമാചലിലെ മാണ്ഡിയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന നടി കങ്കണ റണാവത്ത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെ വിമര്‍ശിക്കവെയാണ് കങ്കണക്ക് ആളുമാറിയത്. ബി.ജെ.പി നേതാവായി തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്.

തേജസ്വി സൂര്യ ഗുണ്ടായിസവുമായി നടക്കുന്നയാളും മത്സ്യം കഴിക്കുന്ന വ്യക്തിയുമാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ നാക്കുപിഴയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു മറുപടിയായി ആരാണ് ആ സ്ത്രീ എന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. ബംഗളൂര്‍ സൗത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട് തേജസ്വി സൂര്യ.

മാണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തേജസ്വി സൂര്യ ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമാണെന്ന് കങ്കണ ആരോപിച്ചത്. നവരാത്രി ദിനത്തില്‍ മത്സ്യം കഴിച്ച ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ ബി.ജെ.പി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. തിരക്കേറിയ പ്രചാരണത്തിനു ശേഷം വറുത്ത മത്സ്യം കഴിക്കുന്ന വിഡിയോ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് തേജസ്വി യാദവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ വിഡിയോയുടെ ചുവടുപിടിച്ചാണ് കങ്കണ തേജസ്വിക്കും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.

തലതെറിച്ച രാജകുമാരന്‍മാരുള്ള പാര്‍ട്ടിയുണ്ട് ഇവിടെ. അതിലൊരാളായ രാഹുല്‍ ഗാന്ധി ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിക്കാന്‍ നടക്കുകയാണ്. മറ്റൊരാളായ തേജസ്വി സൂര്യ ഗുണ്ടായിസം കാണിച്ചു നടക്കുകയും മത്സ്യം കഴിക്കുകയും ചെയ്യുകയാണ്. അഖിലേഷ് യാദവാകട്ടെ, വിചിത്രമായ പ്രസ്താവനകള്‍ നടത്തുന്നു.”-എന്നാണ് കങ്കണ പറഞ്ഞത്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് ആണ് കങ്കണയുടെ എതിരാളി.

 

Continue Reading

Trending