മകള്‍ മറിയത്തെ ഉറക്കുന്ന പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. അഴകിയ രാവണനിലെ വെണ്ണിലാക്കിണ്ണം എന്ന മമ്മുട്ടി അഭിനയിച്ച പാട്ടാണ് ദുല്‍ഖര്‍ പാടിയത്. തനിക്കും ചെറുപ്പത്തില്‍ ഈ ഗാനം ഏറെ ഇഷ്ടമായിരുന്നുവെന്നും മകള്‍ വലുതാവുമ്പോള്‍ പാട്ട് കാണിച്ചുകൊടുക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ ഗാനം കേള്‍ക്കുമ്പോള്‍ വാപ്പച്ചി തോണി തുഴഞ്ഞുപോകുന്ന ഭാഗമാണ് ഓര്‍മ്മവരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.