kerala
ഡ്യൂട്ടി ഭാരം: പഠനം താളം തെറ്റി മെഡിക്കല്‍ വിദ്യാര്‍ഥികള്‍
ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ഇവര്‍ക്ക് കോവിഡ് ഡ്യൂട്ടിയാണ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌പെഷലൈസ് ചെയ്ത വിഭാഗങ്ങളില്‍ അവര്‍ക്ക് പ്രാക്ടിക്കല്‍ പഠനം സാധ്യമാവുന്നില്ല.

റിയാസ് കെ.എം.ആര്‍ തളിപ്പറമ്പ്
കോവിഡ് ഡ്യൂട്ടിയില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പഠനം താളം തെറ്റി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും പഠന കാലയളവിന്റെ ഭൂരിഭാഗം സമയത്തും കോവിഡ് ഡ്യൂട്ടി ചെയ്യേണ്ട ഗതികേടാണ്. ആവശ്യത്തിന് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് ഇരട്ടിഭാരമാണ് സൃഷ്ടിക്കുന്നത്. അതിന് പുറമെ കോവിഡ് ഡ്യൂട്ടിയില്‍ മാത്രമായി അവരെ ഒതുക്കി നിര്‍ത്തുമ്പോള്‍ പഠിക്കാനാവാതെ മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്.
ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ഇവര്‍ക്ക് കോവിഡ് ഡ്യൂട്ടിയാണ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌പെഷലൈസ് ചെയ്ത വിഭാഗങ്ങളില്‍ അവര്‍ക്ക് പ്രാക്ടിക്കല്‍ പഠനം സാധ്യമാവുന്നില്ല. എന്നാല്‍ പി.ജി. വിദ്യാര്‍ഥികളുടെ ജോലിഭാരം കുറച്ച് അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യമായ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ തയ്യാറായാല്‍ തന്നെ പി.ജി. വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനം നല്ല നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.
സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 845 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കേണ്ടിടത്ത് 363 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിട്ടുള്ളത്. 482 ഒഴിവുകള്‍ അപ്പോഴും അവശേഷിക്കുകയാണ്. തിരുവനന്തപുരം മെഡി.കോളജില്‍ 249 പേര്‍ വേണ്ടിടത്ത് 50 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. കോഴിക്കോട് മെഡി.കോളജില്‍ 220 ന്റെ സ്ഥാനത്ത് 72 പേരെയും കോട്ടയത്ത് 125 പേര്‍ വേണ്ടിടത്ത് 75 പേരെയും തൃശൂരില്‍ 148 പേരുടെ സ്ഥാനത്ത് 72 പേരെയും മാത്രമാണ് നിയമിച്ചത്. 36 പേര്‍ വേണ്ട കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ 33 പേരെയും 67 പേര്‍ വേണ്ട ആലപ്പുഴയില്‍ 61 പേരെയും നിയമിച്ചു എന്നത് മാത്രമാണ് പേരിനെങ്കിലും ആശ്വാസം നല്‍കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതല്ലാതെ ഒരു തുടര്‍നടപടിയും കൈക്കൊണ്ടിട്ടില്ല. പുതിയ പി.ജി.ബാച്ചിന്റെ അലോട്ട്‌മെന്റ് നടത്താനുള്ള ഇടപെടല്‍ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കോവിഡ് ഡ്യൂട്ടിയെടുക്കുന്ന പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ 30,000 രൂപ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. അതേസമയം, കേരളത്തില്‍ കോവിഡ് ഡ്യൂട്ടിയെടുക്കുന്ന പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചില്ലിക്കാശ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന അനിശ്ചിത കാല സമരം ക്രിയാത്മകമായി പരിഹരിക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
kerala
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും

അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി ചെയ്യുന്നത്. തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. വോട്ടർ പട്ടിക പുറത്തുവന്നാൽ പ്രത്യേക പരിശോധന നടത്തും. ഒരാഴ്ച വോട്ടർ പട്ടിക ഗൗരവത്തോടെ പരിശോധിക്കും. ഒരു പരിശോധനാ വാരം തന്നെ യുഡിഎഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തിൽ നിന്നും ആരോഗ്യമന്ത്രി പിന്മാറി. താൽക്കാലിക പിന്മാറ്റമാണോയെന്ന് അറിയില്ല. മന്ത്രി വലിയ വാശിക്കാരിയാണെന്നും കോൺഗ്രസ് ഡോ. ഹാരിസിനെ ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് പ്രാവശ്യം നിലപാട് മാറ്റിയ ആളാണ് മന്ത്രി. മന്ത്രി ഇനിയും നിലപാട് മാറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയപ്പോഴാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. തുടർന്ന് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി. വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുപ്പത് എംപിമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷബഹളത്തിൽ ഇരുസഭകളും തടസ്സപ്പെട്ടു.
india
സ്വാതന്ത്ര്യദിനം മുസ്‌ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും

കോഴിക്കോട്: സ്വാതന്ത്ര്യ ദിനം, ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.
ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിഎട്ടാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ജനാധിപത്യ സംരക്ഷണ ദിനം സംഘടിപ്പിക്കുക.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിൽ വലിയ അഭിമാനമുള്ളവരാണ് നാം. വിവിധ മതവിഭാഗങ്ങളും അല്ലാത്തവരുടെയും സംഗമഭൂമി കൂടിയാണ് ഇന്ത്യ. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യമായ ആചാരനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ നാം ഉയർത്തിപ്പിടിച്ചിരിക്കുന്ന അഭിമാനബോധത്തെ തകർക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ സത്യസന്ധവും സുതാര്യവുമായി നടക്കുന്ന തെരഞ്ഞടുപ്പ് സംവിധാനങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇതിൻ്റെ നടത്തിപ്പിന് നേതൃത്വം നൽകി വരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രാജ്യത്തെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ ബി.ജെ.പിക്ക് അനുകൂലമായി ക്രമക്കേടുകൾ നടത്താൻ കൂട്ട് നിന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതിൻ്റെ വ്യക്തമായ തെളിവുകൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ഇന്ത്യക്ക് ലോകത്തിന് മുന്നിൽ തല താഴ്ത്തേണ്ടി വന്ന ദിനങ്ങളാണ് കഴിഞ്ഞ് പോയതെന്ന് നേതാക്കൾ തുടർന്നു. രാജ്യത്തെ നീതിപീഠം അതീവ ഗൗരവത്തോടെ ഇടപെട്ട് ജനാധിപത്യ ഇന്ത്യയുടെ വിശ്വാസ്യത വീണ്ടെടുത്തേ മതിയാകൂ. ഇതോടൊപ്പം തന്നെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി വിശിഷ്യാ മണിപ്പൂർ, ചത്തീസ്ഗഢ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഖേദകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നിരന്തരമായ കലഹങ്ങൾക്ക് ഭരണകൂടം തന്നെ കുടപിടിച്ച് ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്നു. രാജ്യത്തിൻ്റെ പൈതൃകത്തെ ഉന്മൂലനം ചെയ്യുന്നവർക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പോരാട്ട വഴികൾ തുറക്കണം. അതിനായി ഈ സ്വാതന്ത്ര്യ ദിനത്തെ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിക്കും. മുഴുവൻ ശാഖകളിലും സ്വതന്ത്ര ദിന പരിപാടി നടക്കുന്നുണ്ടെന്ന് മേൽ കമ്മറ്റികൾ ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്‍ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
india3 days ago
പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി, ഇന്ത്യയിലേയ്ക്ക് ക്ഷണം
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍