സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഇഡി. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്കില്ല. കേസില്‍ കേന്ദ്രം കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷാ നല്‍കാനാവില്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡിയുടെ മറുപടി. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്രം സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ സുരക്ഷാഭീഷണി നില്‍ക്കുന്നതിനാല്‍ സ്വപ്ന സ്വന്തം നിലയില്‍ 2 ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു.