Connect with us

More

യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതി അട്ടിമറിച്ചു ഇ- മാലിന്യ സംസ്‌കരണം പാളുന്നു

Published

on

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഇ- മാലിന്യ ശേഖരണവും സംസ്‌കരണവും താളം തെറ്റുന്നു. മന്ത്രിയായിരുന്നപ്പോള്‍ മഞ്ഞളാംകുഴി അലി പ്രത്യേക താല്‍പര്യമെടുത്ത് തദ്ദേശവകുപ്പിനുകീഴില്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനിയുമായി ഉണ്ടാക്കിയ ധാരണ, പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ മരവിച്ച അവസ്ഥയിലാണ്. തുടക്കത്തില്‍ സര്‍ക്കാര്‍- സ്വകാര്യസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇ- മാലിന്യം നല്‍കിയെങ്കിലും സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങളുടെ വേഗംകുറഞ്ഞു. വൃത്തിയാക്കി നല്‍കുന്ന ഇ- മാലിന്യങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കമ്പനിയുടെ അറിയിപ്പും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇ- വേസ്റ്റ് നല്‍കിയിരുന്നത് നിലച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കും ഇ- വേസ്റ്റും ഇപ്പോള്‍ സ്വന്തമായാണ് ശേഖരിക്കുന്നത് ഇത് വിവിധ ഇടങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ- മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കാനായിരുന്നു. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തുകയായിരുന്നു. അപ്രകാരം കമ്പനിയുമായി ധാരണയിലെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൂറായി കമ്പനിക്ക് പണവും നല്‍കിയിട്ടുണ്ട്. എര്‍ത്ത് സെന്‍സ് റീ- സൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ധാരണയിലെത്തിയിരുന്നത്.
കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടി.വി, ഫോട്ടോകോപ്പി മെഷീന്‍, സ്‌കാനര്‍, റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയിന്റര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ശേഖരിക്കാനായിരുന്നു ധാരണ. കിലോഗ്രാമിന് അഞ്ചുരൂപ നിരക്കിലാണ് കമ്പനി വാങ്ങുക. സി.എഫ്.എല്‍ ഉള്‍പ്പടെ ബള്‍ബുകളും സി.ഡികളും ഇ- മാലിന്യങ്ങള്‍ക്കൊപ്പം കൊണ്ടുവന്നാല്‍ കമ്പനി സൗജന്യമായി ശേഖരിക്കുമെന്നും ധാരണ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് കമ്പനിയെ അറിയിച്ചാല്‍ വന്ന് ശേഖരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നഗരസഭ പരിധിയിലെ മാലിന്യങ്ങള്‍ ഒരു കേന്ദ്രത്തില്‍ സൂക്ഷിക്കാനും ധാരണയായിരുന്നു. കുടുംബശ്രീ ഉള്‍പ്പടെയുള്ളവരെ മാലിന്യശേഖരണത്തിന് ഉപയോഗപ്പെടുത്താനായിരുന്നു നിര്‍ദേശം. വീടുകളില്‍ നിന്നുള്ള ഇ- മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മൂന്നുമാസത്തിലൊരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തുമെന്നും മാലിന്യങ്ങള്‍ കൊണ്ടുവരുന്നവരില്‍നിന്ന് തൂക്കമനുസരിച്ച് പണം നല്‍കി ശേഖരിക്കുമെന്നും പറഞ്ഞിരുന്നു.
ഇതിന് പുറമെ എഞ്ചിനീയറിംഗ് കോളജുകളിലും മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആറുമാസത്തിലൊരിക്കല്‍ വാഹനം മൊബൈല്‍ വാഹനം എത്തിക്കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രകാരം സര്‍ക്കാര്‍ പദ്ധതി പ്രകാരം സമ്പൂര്‍ണമായി ഇ- മാലിന്യങ്ങള്‍ ശേഖരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് ഭരണമാറ്റമുണ്ടായത്. ഇതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ പുതിയ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെയാണ് സംസ്ഥാനത്തെ ഇ- മാലിന്യശേഖരണം പാളുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

Trending