ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളാപായമുണ്ടായിട്ടില്ല. ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ പുലര്‍ച്ചെ 4.30ഓടെയാണ് ഭൂചലനമുണ്ടായത്. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടു നിന്നതായാണ് വിവരം.