Culture
ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ
കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന് അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര സര്‍ക്കാറിനു മിണ്ടാട്ടമില്ല. 900 കോടി രൂപ ടാക്സ് വെട്ടിച്ചതിന് ആദായ നികുതിവകുപ്പ് പുതിയ കള്ളപ്പണ നിയമപ്രകാരം കേസെടുത്ത മോയിന്‍ ഖുറേഷിയാണ് ഒക്ടോബര്‍ 15 ന് ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് കടന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മോയിനെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഇയാളുടെ രക്ഷപ്പെടല്‍.
കള്ളപ്പണത്തിന്റെ പേരില്‍ രാജ്യത്തെ നിരപരാധികളായ ജനങ്ങള്‍ പൊരിവെയിലത്തു നില്ക്കുമ്പോള് ദുബൈയിലെ ഡൗണ്ടൗണില് ആഢംബര സുഖവാസത്തിലാണ് മോയിന്‍. മുന്‍ സി.ബി.ഐ ഡയറക്ടര്‍മാരായ എ.പി സിങ്, രഞ്ജിത് സിന്‍ഹ എന്നിവരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട മില്ലേനിയം പോസ്റ്റ് പറയുന്നു.
ഹവാല രാജാവിന് ഉന്നതങ്ങളില്‍ നിന്ന് സഹായം
500, 1000 കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് 23 ദിവസം മുമ്പാണ് മോയിന്‍ ഖുറേഷി ദുബൈയിലേക്ക് പറന്നത്. ലുക്കൗട്ട് നോട്ടീസില്‍ പേര് കണ്ടതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുംമുമ്പ് ‘ഉന്നതങ്ങളില്‍ നിന്ന്’ വിളി വന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖുറേഷിയെ വിട്ടയക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.
മോയിന്‍ ഖുറേഷി രക്ഷപ്പെട്ട സംഭവത്തില്‍ മുന്‍ ഡയറക്ടര്‍മാരായ എ.പി സിങിനും രഞ്ജിത് സിന്‍ഹക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക അന്വേഷണത്തിനപ്പുറം ഒന്നും നടന്നിട്ടില്ലെന്നാണ് സൂചന.
ഖുറേഷി മറ്റൊരു മല്യ, വിദേശത്ത് ആഢംബര ജീവിതം
ഇന്ത്യന്‍ ജനതയെയും അധികൃതരെയും നോക്കുകുത്തിയാക്കി വിദേശത്തേക്ക് പറന്ന വിജയ് മല്ല്യയുടേതിന് സമാനമാണ് ഖുറേഷിയുടെയും വിദേശ സുഖവാസം. ലോകപ്രശസ്ത ഡിസൈനര്‍ ജോണ്‍ ഗലിയാനോ ഡിസൈന്‍ ചെയ്ത 70 ലക്ഷത്തിന്റെ വെഡ്ഡിങ് ഗൗണ്‍ അണിഞ്ഞ് ഖുറേഷിയുടെ മകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഡല്‍ഹിയിലെ പോഷ് ഏരിയയില്‍ ഇയാള്‍ക്ക് സ്വന്തമായി ബംഗ്ലാവുണ്ട്. ഫ്രഞ്ച് ഇന്റീരിയര്‍ ഡെക്കറേറ്റര്‍ ജീന്‍ ലൂയിസ് ദിന്യൂ ആണ് ഈ ബംഗ്ലാവ് ഒരുക്കിയത്. മുന്‍ സി.ബി.ഐ ഡയറക്രടര്‍ എ.പി. സിങിന്റെ മകള്‍ രാഗിണി ബ്രാര്‍, ജീന്‍ ലൂയിസ് ദിന്യൂവിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.

മോയിന്‍ ഖുറേഷിയുടെ മകള്‍ പെര്‍ണിയ ഖുറേഷി ബോളിവുഡ് നടി സോനം കപൂറിനൊപ്പം
ദുബൈയില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള മോയിന്‍ ഖുറേഷിയുടെ ഭാര്യ നസ്റീന് പാക് പൗരയാണ്. രണ്ട് പെണ്മക്കള്ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. എമിറേറ്റ്സ് ബാങ്ക്, ദുബൈ ആന്റ് അബുദാബി കമേഴ്സ്യല്‍ ബാങ്ക് എന്നിവിടങ്ങളില്‍ മോയിന്‍ ഖുറേഷിക്ക് അക്കൗണ്ടുകളുണ്ട്. ഹോങ്കോങിലും അമേരിക്കയിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുറേഷിക്ക് സ്വത്തുവകകള്‍ ഉണ്ട്.
ദുബൈയില്‍ നിന്നാണ് മോയിന്‍ ഖുറേഷി ഹവാല നെറ്റ്വര്‍ക്കിന്റെ ചരടുവലിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഹോങ്കോങിലും ഇയാള്‍ക്ക് ബിസിനസുണ്ട്. മകള്‍ പെര്‍നിയ ഖുറേഷിയുടെ വിവാഹച്ചടങ്ങില്‍ പാടാന്‍ പാക് ഗായകന് റാഹത് ഫത്തേ അലി ഖാന് 25 ലക്ഷം രൂപയാണ് ഖുറേഷി പ്രതിഫലം നല്‍കിയത്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india7 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

