Culture
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് രമേശ് ചെന്നിത്തല
തൊടുപുഴ : എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കവുമായി തൊടുപുഴയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ട്രഷറികള്‍ തുറന്നിട്ടുണ്ടെങ്കിലും പൂട്ടിയിരിക്കുന്ന അവസ്ഥയാണ്. രാവിലെ ഒരു മണിക്കൂര്‍ മാത്രമാണ് പണമിടപാട് നടക്കുന്നത്. ഒരു ലക്ഷത്തിനു മുകളിലുള്ള ഒരു ബില്ലുപോലും മാറിക്കൊടുക്കുന്നില്ല. ബില്ലുകള്‍ മാറുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ ഈ രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ്. പെന്‍ഷന്‍ വിതരണം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം എല്ലാവിധ പെന്‍ഷനുകളുടെയും വിതരണം മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ കരാറുകാര്‍ക്ക് 1400 കോടിയിലേറെ രൂപ നല്‍കുവാനുണ്ട്. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ജി.എസ്.ടി. പ്രാബല്യത്തില്‍ വരുമ്പോള്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക് ഇതിന് മറുപടി പറയണം. ജി,എസ്.ടി. വന്നതോടെ 1200 കോടി രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ധൂര്‍ത്തും അനാവശ്യ ചിലവുകളുമാണ് പ്രതിസന്ധിയ്ക്ക് കാരണം. സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ 3 മാസം മാത്രം അവശേഷിക്കെ പദ്ധതി ചിലവുകള്‍ 30 ശതമാനം മാത്രമാണ് നടന്നിരിക്കുന്നതെന്നത് പ്രതിസന്ധിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം കുത്തഴിഞ്ഞ സ്ഥിതിയിലാണ്. മന്ത്രിതന്നെ സര്‍ക്കാരിനെതിരെ കേസ് നല്‍കിയിരിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടി തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് അക്രമം അഴിച്ചു വിടുന്നു. മൂന്നാറില്‍ വിദേശികളെ പോലും ഹര്‍ത്താലിന്റെ പേരില്‍ ആക്രമിച്ചത് രാജ്യാന്തരതലത്തില്‍ നാണക്കേടായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിനെതിരെ പാര്‍ട്ടി സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറും ഉന്നയിച്ച ആക്ഷേപങ്ങള്‍ മുമ്പ് യു.ഡി.എഫ് ഉന്നയിച്ചതു തന്നെയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണ്ണമായും തകരാറിലായിരിക്കുന്നുവെന്ന് ഭരിക്കുന്നവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മാധ്യമസ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുകയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അവസരവും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തനം സത്യസന്ധമായും സ്വതന്ത്രമായും നടത്തുവാനുള്ള സാഹചര്യം സംസ്ഥാനത്ത് നഷ്ടപ്പെട്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റ് വളപ്പില്‍ പോലും പത്രക്കാര്‍ക്ക് കയറാന്‍ പറ്റാത്ത സ്ഥിതി കേരളചരിത്രത്തില്‍ ആദ്യമായാണ്. മാധ്യമസ്വാതന്ത്ര്യം എന്ന് സി.പി.എം. പറയുന്നത് അവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ്. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ അകറ്റി നിര്‍ത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സെക്രട്ടറിയേറ്റ് വളപ്പില്‍ പത്രക്കാരറിയാത്ത എന്തു കാര്യമാണ് നടക്കുന്നത്. ഭരണം പൂര്‍ണ്ണമായും സുതാര്യമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കിയാല്‍ അത് ഈ സര്‍ക്കാരിന് ഒരു തിലകക്കുറി തന്നെയായിരിക്കും. ശശീന്ദ്രന്‍ രാജിവച്ചത് കോടതി പറഞ്ഞിട്ടോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടോ അല്ല. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പാലിക്കേണ്ട ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ്.
ആതിരപ്പിള്ളി പദ്ധതി വേണ്ടെന്നുള്ളതാണ് യു.ഡി.എഫ് നിലപാട്. ജലവൈദ്യുത പദ്ധതികളുടെ കാലം കഴിഞ്ഞെന്നും ഇതരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് അഭിപ്രായം. ജോയ്സ് ജോര്‍ജ് എം.പി. പട്ടികജാതിക്കാരുടെ ഭൂമി കൈവശപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഭൂമി തിരികെ നല്‍കിക്കൊണ്ട് മാതൃക കാട്ടുകയാണ് എം.പി. ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എസ്. അശോകന്‍, റോയി കെ പൗലോസ്, സി.പി.മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india4 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

