Video Stories
യാദവകുലത്തിലെ പോരും യു.പിയുടെ ഭാവിയും
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട കുടുംബ പോര് എല്ലാ അതിരുകളും കടന്ന് പൊട്ടിത്തെറിയുടെ വഴിയിലാണ്. പുറത്താക്കിയും തിരിച്ചെടുത്തും വീണ്ടും പുറത്താക്കിയും അച്ഛനും മകനും അനന്തിരവനും സഹോദരനും ചേരുന്ന യാദവകുല രാഷ്ട്രീയം പുതുവര്‍ഷപ്പുലരിയിലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. സമാജ്് വാദി പാര്‍ട്ടിയില്‍ എന്തു സംഭവിക്കുന്നു എന്നതിനേക്കാളുപരി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമവാക്യങ്ങളെ ഇപ്പോഴത്തെ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ എങ്ങനെ മാറ്റിയെഴുതും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഭൂവിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണെങ്കിലും ജനസംഖ്യാടിസ്ഥാനത്തിലെ മുന്‍തൂക്കം ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷമായ സ്ഥാനം നല്‍കുന്നുണ്ട് ഉത്തര്‍പ്രദേശിന്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി. രാജ്യത്തെ മൊത്തം ലോക്സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും(80 സീറ്റ്) ഇവിടെയാണ്.
അതുകൊണ്ടുതന്നെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഉത്തര്‍പ്രദേശിന് നിര്‍ണായക പങ്കുണ്ട്. 1977ലെ ജനതാ സര്‍ക്കാറിനെ മാറ്റിനിര്‍ത്തിയാല്‍ എണ്‍പതുകളുടെ അവസാനം വരെയും (ചരണ്‍സിങ് സര്‍ക്കാര്‍) കോണ്‍ഗ്രസിന്റെ സ്വാധീന വലയത്തിലായിരുന്നു യു.പി. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പതനം അടയാളപ്പെടുത്തുന്നത് കൂടിയാണ് യു.പിയില്‍ 80കളുടെ അവസാനത്തോടെയുണ്ടായ യാദവ രാഷ്ട്രീയത്തിന്റെ മുന്നേറ്റം. മുലായംസിങ് യാദവ് നേതൃത്വം നല്കുന്ന എസ്.പിയും കല്യാന്‍സിങും മായാവതിയും നേതൃത്വം നല്കിയ ബി.എസ്.പിയുമായിരുന്നു തുടര്‍ന്നിങ്ങോട്ട് യു.പിയുടെ രാഷ്ട്രീയ ചിത്രം. യാദവ കക്ഷികള്‍ മാറി മാറിയും സഖ്യം ചേര്‍ന്നും ഭരണത്തില്‍ ഇടംപിടിച്ചപ്പോള്‍ പഴയ പടക്കുതിരകളായ കോണ്‍ഗ്രസിനോ വിദ്വേഷത്തിന്റെ മഷിയില്‍ മുക്കിയ രാഷ്ട്രീയ ചിന്തകള്‍ കൊണ്ട് അധികാരത്തിലേക്ക് കുറുക്കുവഴി തേടുന്ന ബി.ജെ.പിക്കോ യു.പി എപ്പോഴും ഒരു കൈയകലത്തില്‍തന്നെ നിന്നു. 1989ലും 1991ലും 93ലും 96ലും 2002ലും 2007ലും 2012ലും യാദവകക്ഷികള്‍ തന്നെ കീരീടം പങ്കിട്ടു. 2007ല്‍ അധികാരത്തിലെത്തിയ മായാവതി സര്‍ക്കാര്‍ 2012ലെത്തുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്നു. ബി.എസ്.പിയുടെ വീഴ്ച സമാജ്്വാദി പാര്‍ട്ടി തന്നെ മുതലെടുത്തു. 403 അംഗ നിയമസഭയില്‍ 224 എം.എല്‍.എമാരുമായി എസ്.പി അധികാരത്തിലേറി. എന്നാല്‍ ആ വിജയത്തിനു പിന്നിലെ കരങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിനു പകരം മകനും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിന്റേതായിരുന്നു. യു.പിയുടെ ഗ്രാമങ്ങളിലൂടെ പാര്‍ട്ടി ചിഹ്നമായ സൈക്കിളിലേറി അഖിലേഷ് നടത്തിയ യാത്രകള്‍ ജനസംഖ്യയുടെ 19 ശതമാനം വരുന്ന പരമ്പരാഗത മുസ്്ലിം വോട്ടുകള്‍ക്കൊപ്പം 21 ശതമാനം വരുന്ന ദളിത് വോട്ടുകളില്‍ നല്ലൊരു പങ്കും എസ്.പിയുടെ അക്കൗണ്ടിലെത്തിച്ചു.
തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഖിലേഷ് യാദവിന്റെ പേര് ഉയര്‍ന്നുവന്നതും അതുകൊണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടവുമായി അധികാരത്തിലേറിയ അഖിലേഷ് ഇന്ന് പാര്‍ട്ടിക്കുള്ളില്‍ മുലായത്തേക്കാള്‍ വളര്‍ന്നിരിക്കുന്നുവെന്നു വേണം പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍. പിതൃസഹോദരന് ശിവപാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് പുനഃസ്ഥാപിച്ചതു മുതല്‍ തുടങ്ങിയ കുടുംബവഴക്ക് ഇടക്ക് രമ്യതയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. അഖിലേഷിനെയും അമ്മാവന് രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിലാണ് ഇത് കലാശിച്ചത്. എന്നാല്‍ ഒരു രാതി പുലര്‍ന്നപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭൂരിപക്ഷം എം.എല്‍.എമാരും അഖിലേഷിനൊപ്പം നിലയുറപ്പിച്ചതോടെ, മകനെ പാര്‍ട്ടിയില്‍ നിരുപാധികം തിരിച്ചെടുക്കാന്‍ മുലായം നിര്‍ബന്ധിതനായി. അച്ഛന്റെ സാന്നിധ്യത്തില്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലെത്തിയെങ്കിലും അപ്രതീക്ഷിതമായിരുന്നു അഖിലേഷിന്റെ പുതിയ ചുവട്. രാം ഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി നേതൃയോഗം അഖിലേഷിനെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. സാക്ഷാല്‍ മുലായംസിങ് വഹിച്ച പദവി തന്നെ.
തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ മുലായം രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ പാര്‍ട്ടി ഒരിക്കല്‍കൂടി പിളര്‍പ്പിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. സമാജ്് വാദി പാര്‍ട്ടിയിലെ കുടുംബ കലഹവും ഭിന്നിപ്പും ആര്‍ക്ക് ഗുണം ചെയ്യും എന്ന ചര്‍ച്ച ഇന്ദ്രപ്രസ്ഥത്തില്‍ സജീവമാണിപ്പോള്‍. ബി.എസ്.പിക്കോ കോണ്‍ഗ്രസിനോ ആയിരിക്കും എന്നതാണ് ആദ്യ ഉത്തരം. എസ്.പിയില്‍നിന്ന് ചോരുന്ന യാദവ, മുസ്്ലിം വോട്ടുകളില്‍ ഭൂരിഭാഗവും മറ്റൊരു യാദവ പാര്‍ട്ടി എന്ന നിലയില്‍ സ്വാഭാവികമായും ബി.എസ്.പിക്ക് തന്നെ ലഭിക്കും എന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിലൂടെ തിരിച്ചുവരിന് അടിത്തറ പാകിയ മായാവതിക്കു തന്നെയാവും ഇത് ഗുണം ചെയ്യുക. അതേസമയം അഖിലേഷിന്റെ രാഷ്ട്രീയ ചുവടുകളും നിര്‍ണായകമാണ്. സമാജ്വാദി പാര്‍ട്ടി നേതൃത്വവും അണികളും നിലവില്‍ ഒരുപോലെ അഖിലേഷിനൊപ്പമാണ്. നേരത്തെതന്നെ കോണ്‍ഗ്രസുമായി സഖ്യത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള അഖിലേഷ് ആ വഴിക്ക് നീങ്ങിയാല്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍ക്കും. കോണ്‍ഗ്രസ് നേതൃത്വവും ഈ ദിശയില്‍ ചില രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമായും ഉന്നമിട്ടത് ഉത്തര്‍പ്രദേശ് ആയിരുന്നു. അതിന്റെ നേട്ടം അവര്‍ കൊയ്തെടുക്കുകയുംചെയ്തു. 80ല്‍ 71 സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ തനിച്ച് ഭരിക്കാന്‍ കഴിയുന്ന നിലയിലേക്ക് സീറ്റ് നില ഉയര്‍ത്തുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അമിത് ഷാ നേരിട്ടു തന്നെയാണ് യു.പിയിലെ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമെല്ലാം പ്രചാരണ രംഗത്ത് ഇതിനകം തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി യു.പിയില്‍ കരുനീക്കം നടത്തുന്നത്.
എന്നാല്‍ അഖിലേഷ്- കോണ്‍ഗ്രസ് സഖ്യ സാധ്യത തെളിയുകയും തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ നേതൃത്വത്തില്‍ രാഹുലും അഖിലേഷും ഒരേ സമയം വരികയും ചെയ്താല്‍ ബി.ജെ.പിക്ക് മാത്രമല്ല, മായാവതിക്കു പോലും അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. നിലവില്‍ എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയും കോണ്‍ഗ്രസും ഒറ്റക്കൊറ്റക്ക് നിലയുറപ്പിച്ചിട്ടുള്ള ചതുഷ്കോണ മത്സരവേദിയാണ് യു.പിയില്‍ സജ്ജമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ നടക്കാന്‍ ഇടയുള്ള സഖ്യനീക്കങ്ങള്‍ യു.പിയിലെ രാഷ്ട്രീയ സാധ്യതകള്‍ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചിത്രങ്ങളെയും അപ്രസക്തമാക്കുമെന്നതില്‍ തര്‍ക്കമില്ല.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india18 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

