News
കര്‍ഷകരെ കൊലയ്ക്ക് കൊടുക്കരുത്
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ബില്ലുകള്‍ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്മാന് തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്‍മാണം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിന്റെ പങ്കുപറ്റാനും പരമാവധി പരിശ്രമിച്ചുവരുന്ന മോദി സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെകൂടി അവര്‍ക്കായി ലേലത്തിന് വെക്കുന്നത് ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. കോണ്‍ഗ്രസും മുസ്്ലിംലീഗും സി.പി.എമ്മും ടി.എം.സിയും ശിവസേനയും ജനതാദളും (എസ്) ബില്ലിനെ ശക്തിയായി എതിര്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ കണ്ടതുപോലുള്ള പിടിവാശിയിലാണ് മോദി സര്‍ക്കാര്‍.കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധതിരിച്ച് കര്‍ഷകര്‍ക്കെതിരായും കുത്തകകള്‍ക്ക് അനുകൂലമായും നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢതന്ത്രത്തിന് പ്രതിപക്ഷവും ജനതയും വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലോക്സഭയിലും രാജ്യസഭയിലുമായി കണ്ടത്.
നിലവില്‍ കര്‍ഷകരും സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികാനുബന്ധബില്ലുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം പഞ്ചാബിലും ഹരിയാനയിലും നിന്നായി 226.56 ലക്ഷം ടണ്‍ അരിയും 201.14 ലക്ഷം ടണ്‍ ഗോതമ്പുമാണ് സര്‍ക്കാര്‍ സംഭരിച്ചത്. 80293 കോടി രൂപ വിലവരുന്ന ഇവ സംഭരിച്ചത് കര്‍ഷകരില്‍നിന്ന് നേരിട്ടാണ്- കാര്ഷികോല്പന്ന വിപണന സമിതികള്‍ (എ.പി.എം.സി) മുഖേന. ഇതാണ് പുതിയ നിയമത്തിലൂടെ നിലയ്ക്കാന്‍ പോകുന്നത്. നിലവിലുള്ള സംഭരണ സംവിധാനവും താങ്ങുവില സമ്പ്രദായവും എടുത്തുകളയുന്നു എന്നതാണ ്ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് ഏതിടത്തും കാര്‍ഷികോത്പന്നങ്ങള്‍ വിപണനം നടത്താന്‍ കഴിയുമെന്ന ബില്ലിലെ വ്യവസ്ഥ കേള്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഫലത്തിലത് കുത്തകകള്‍ക്ക് കാര്‍ഷിക വിപണി തുറന്നുകൊടുക്കാനുള്ള പടപ്പുറപ്പാടാണ്. നേരത്തെതന്നെ കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയെ തുറന്നുകൊടുത്ത മോദി സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഉത്പന്നങ്ങള്‍ യഥേഷ്ടം വിപണിയിലെത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത് സാധാരണക്കാരും നാമമാത്രവുമായ കര്‍ഷകര്‍ കഠിനാധ്വാനംകൊണ്ട് ഉത്പാദിപ്പിച്ചെടുത്ത വിളകള്‍ കുത്തകകളുടേതുമായി മല്‍സരിക്കണമെന്നാണ്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും വിനിമയശേഷിയുമുള്ള ഉത്പാദകരുമായി ചെറുകിട-നാമമാത്ര കര്ഷകന് മല്‍സരിക്കണമെന്നാണ്. ഫലത്തില്‍ പുലിയെയും ആടിനെയും സംരക്ഷണത്തിന്റെ പേരില്‍ ഒരേ തൊഴുത്തില്‍ കെട്ടുന്ന അവസ്ഥയാണിത്. പരാതികളില്‍ മറ്റൊന്ന് കരാര്‍ കൃഷി വ്യാപകമാക്കുന്നുവെന്നതാണ്. മറ്റൊന്ന് ധാന്യങ്ങളെയും സവാള, സസ്യഎണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തു എന്ന ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കുമെന്നതാണ്. കുത്തകകള്‍ക്കും വ്യാപാരികള്‍ക്കും യഥേഷ്ടം പൂഴ്ത്തിവെപ്പ് നടത്താനും തങ്ങളുടെ ഇച്ഛാനുസരണം വില നിശ്ചയിക്കാനും ഇത് വഴിവെക്കും. നിലവില്‍ സാധാരണ കര്‍ഷകര്‍ക്ക് പ്രാദേശിക ചന്തകളും സര്‍ക്കാര്‍ സംഭരണം വഴിയും കിട്ടിയിരുന്ന വിലപോലും കടുത്ത മല്‍സരത്തിനിടെ നഷ്ടപ്പെടുമെന്നര്‍ത്ഥം. ലാഭകരമല്ലാതായാല്‍ കൃഷിഭൂമി പതിയെ കുത്തകകള്‍ക്ക് കൈമാറാന്‍ കര്‍ഷകര്‍ തയ്യാറാകും.
ഇതേ കോവിഡ് കാലത്തുതന്നെയാണ് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെയും പ്രതിരോധ മേഖലയെയും പ്രകൃതി സമ്പത്തിനെയും വിമാനത്താവളങ്ങളെയുമെല്ലാം കൂട്ടത്തോടെ കുത്തകകള്‍ക്ക് കൈമാറുന്ന രീതി നാം ഞെട്ടലോടെ കണ്ടത്. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് കര്‍ഷകരുടെ രോഷംകൂടി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിലും ഹരിയാനയിലും അലയടിക്കുന്ന പ്രതിഷേധാഗ്നി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണിപ്പോള്‍. മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്തെ വലിയ ശതമാനംവരുന്ന കര്‍ഷകരോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് പറഞ്ഞാല്‍പോരാ, രാജ്യത്തെ ശതകോടി ജനതയാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷംപേരും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥവരും. ഇന്ത്യയില്‍ പ്രതിദിനം പത്ത് കര്‍ഷകരെങ്കിലും ജീവനൊടുക്കുന്നുണ്ടെന്നാണ് 2017ലെ കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യാകണക്ക് പുറത്തുവിടുന്നില്ല. 2020 ഓടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയതോടെ കര്‍ഷകരെതന്നെ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിച്ചിരിക്കുന്നത്. വില ഇരട്ടിയാക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് ഫലത്തില്‍ കര്‍ഷകര്‍ക്കല്ല കുത്തകകള്‍ക്കാണ് എന്നതാണ് കൗതുകകരമായിരിക്കുന്ന വസ്തുത.
രാജ്യത്തെ കര്‍ഷകരുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും ചെവിക്കൊള്ളാത്ത മോദിക്കും ബി.ജെ.പിക്കും ആരോടാണ് യഥാര്‍ത്ഥത്തില്‍ കൂറെന്ന് ഇത് വ്യക്തമാക്കുന്നു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളിലൊന്നായ ശിരോമണി അകാലിദളിന്റെ പ്രതിനിധിയും വനിതയുമായ ഭക്ഷ്യസംസ്കരണവകുപ്പുമന്ത്രി ഹര്‍സിമ്രത് കൗര്‍ബാദല്‍ രാജിവെച്ചിട്ടുപോലും കാര്‍ഷിക വിരുദ്ധ നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെ പിന്നില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ശരിവെക്കപ്പെടുകയാണ്. കര്‍ഷകരെന്നാല്‍ നാടിന്റെ നട്ടെല്ലാണ്. ഇന്ത്യയുടെ 70 ശതമാനം ജനതയും കാര്‍ഷിക വൃത്തിയിലൂടെ ജീവിതം പുലര്‍ത്തുമ്പോള്‍ കാര്‍ഷികമേഖലയെ അവരില്‍നിന്ന് പിടിച്ചെടുക്കുന്നത് മല്‍സ്യത്തെ കരക്കുപിടിച്ചിടുന്നതിന് തുല്യമാണ്. ജനങ്ങളെയും രാജ്യത്തെ സംബന്ധിച്ചോളം ആത്മഹത്യാപരവും. ഇതര മേഖലകളെയെല്ലാം കുത്തകകള്‍ക്ക് തുറന്നിടുമ്പോള്‍ ജനകോടികള്‍ക്ക് അന്നമൂട്ടുന്ന കാര്‍ഷിക രംഗത്തെയെങ്കിലും ജനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ സന്മനസ്സുകാണിക്കണം.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

