Connect with us

kerala

തൃത്താലയില്‍ വിടി ബല്‍റാം മുന്നില്‍

തൃത്താലയില്‍ കടുത്ത മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാം 27 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു

Published

on

പാലക്കാട്: തൃത്താലയില്‍ കടുത്ത മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാം 27 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്. എംബി രാജേഷാണ് തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചിത്രം തെളിഞ്ഞു

34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ് ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് കളത്തില്‍.

Published

on

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് അവശേഷിക്കുന്നത് 72,005 പേര്‍. 34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ് ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് കളത്തില്‍.

1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്ക് ഒരുലക്ഷത്തിലേറെ പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മുവായിരത്തോളം പ ത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കല്‍ സമയം കഴിഞ്ഞതോടെ സ്വതന്ത്രര്‍ക്ക് അടക്കം ചിഹ്നങ്ങള്‍ അനുവദിച്ചു.

ജനവിധി തേടുന്നവരുടെ വ്യക്തമായ ചിത്രം തെളിഞ്ഞതോടെ ഇനി പ്രചാരണം പൊടിപാറും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി വിശ്രമമില്ലാത്ത ദിവസങ്ങളാണ്. മുനിസിപ്പാലിറ്റികളില്‍ 10,399 ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തിറങ്ങിയിരിക്കുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 7786 പേര്‍. കുറവ് വയനാട്ടിലും 1908 പേര്‍.

കാസര്‍കോട് 2786, കണ്ണൂര്‍ 5383, വയനാട് 1908, കോഴിക്കോട് 5884, മലപ്പുറം 7786, പലക്കാട് 6599, തൃശൂര്‍ 6907, എറണാകുളം 6571, ഇടുക്കി 2857, കോട്ടയം 4903, ആലപ്പുഴ 5219, പത്തനംതിട്ട 3528, കൊല്ലം 5325, തിരുവനന്തപുരം 6249. എന്നിങ്ങനെയാണ് തേടുന്നവരുടെ കണക്ക്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 7 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്.

ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. അതേ സമയം അന്തിമ ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്ത് സി.പി.എമ്മിനും ബി.ജെ. പിക്കും നിരവധി ഇടങ്ങളില്‍ വിമത ഭീഷണി നിലനില്‍ക്കുകയാണ്. തൃശൂരില്‍ സിപിഎമ്മിനും സിപിഐക്കും വിമത ശല്യമുണ്ട്. ശക്തമായ ത്രികോണപ്പോരുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളൂര്‍, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാര്‍ഡുകളിലെ ഇടത് വിമതര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ഇടത് മുന്നണി വെട്ടിലായി.

വാഴോട്ടുകോണത്തെ സി പിഎം വിമതന്‍ കെവി മോഹനനെ പാര്‍ട്ടി പുറത്താക്കി. കണ്ണൂര്‍ ചെറുകുന്ന് പഞ്ചായത്തിലെ വിമത സ്ഥാനാര്‍ത്ഥി കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയും സിപിഎം പുറത്താക്കി. മറ്റുള്ളവരെ നേരത്തെ പുറത്താക്കിയിരുന്നു. പാലക്കാട് ജില്ലയില്‍ പലയിടത്തും സി.പി. എം-ബി.ജെ.പി ബാന്ധവം കാരണം ബി.ജെ.പിക്ക പലയിടത്തും സ്ഥാനാര്‍ത്ഥികളില്ല. മത്സര ചിത്രംതെളിഞ്ഞതോടെ ഇനി പ്രചാരണ രംഗം കൊഴുക്കും.

 

Continue Reading

kerala

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ,ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട്് തുടരും. ഉച്ചയ്ക്കുശേഷം മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് വിവരം.

കന്യാകുമാരി തീരത്തും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ചക്രവാത ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് പ്രവചനം.

നവംബര്‍ 24 മുതല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് തുടങ്ങി ദുഷ്‌കരമായ കാലാവസ്ഥാ സാഹചര്യമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലുണ്ടായിരുന്ന ശക്തമായ ന്യൂനമര്‍ദം ഇപ്പോള്‍ മലേഷ്യമലാക്ക കടലിടുക്ക് മേഖലയില്‍ എത്തിയിരിക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

അമീബിക് മസ്തിഷ്‌കജ്വരം: 22 ദിവസത്തില്‍ 9 മരണം

ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരബാധ മരണസംഖ്യ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഗൗരവത്തിലാകുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ ഒമ്പതുപേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഈ കാലയളവില്‍ 170 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ഈ മാസം മാത്രം 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 40 ദിവസം ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26)യാണ് ഒടുവില്‍ മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇരുപതോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

വെള്ളമാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, രോഗബാധിതര്‍ ഉപയോഗിച്ച ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചിട്ടും ഉറവിടം കണ്ടെത്താനായിട്ടില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ശാരീരികമായി പരിമിതമായവര്‍ക്ക് രോഗം ബാധിച്ചതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ സ്വഭാവത്തിലും ഉറവിടത്തിലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

അതിനിടെ, ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെയും വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. എന്നാല്‍ പഠനത്തില്‍ പരിസ്ഥിതി വിദഗ്ധര്‍ ഇല്ലെന്ന കാര്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തില്‍ പരിസ്ഥിതി ഘടകങ്ങളും നിര്‍ണായകമാണെന്നതിനാല്‍ പഠനം അപൂര്‍ണ്ണമാകുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളജുകളെ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. ഓരോ കേസിന്റെയും വ്യത്യസ്തമായ രോഗവ്യാപന രീതികള്‍ വിലയിരുത്തേണ്ടതിനാല്‍ പഠനം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

 

Continue Reading

Trending