കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പരവൂര്‍, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയില്‍ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു.

കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.