Connect with us

kerala

കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത

നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Published

on

കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുമെന്നും നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞതായും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്നതായും അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടതായും മന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പഞ്ചാരക്കൊല്ലി കടുവ ആക്രമണം; കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.

Published

on

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കാരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടത്തിലേക്ക് കാപ്പിക്കുരു പെറുക്കാന്‍ പോകുന്നതിനിടെ രാധയെ കടുവ ആക്രമിച്ചത്. ശേഷം രാധയെ കടുവ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി കൈമാറിയത്.

അതേസമയം നരഭോജിയായ കടുവ പഞ്ചാരക്കൊല്ലി മേഖലയില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായും പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയതായും സിസിഎഫ് കെ എസ് ദീപ പറഞ്ഞു.

കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

 

 

Continue Reading

kerala

പോക്‌സോ കേസ്; നാല് പ്രതികള്‍ കസ്റ്റഡിയില്‍

കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്

Published

on

പത്തനംതിട്ടയ്ല്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

Continue Reading

kerala

ബൈക്കില്‍ സാരി കുടുങ്ങി അപകടം; റോഡില്‍ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്.

Published

on

ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ സ്ത്രീ മരിച്ചു. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ സാരി ബൈക്കില്‍ കുടുങ്ങി അപകടമുണ്ടായത്. മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തുണിയോടെയാണ് മരണം.

ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. മകന്‍ എബിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു അമ്മ ബേബി. യാത്രക്കിടയില്‍ അമ്മയുടെ സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു.

അപകടത്തില്‍ മകനും റോഡില്‍ വീണു. എന്നാല്‍ തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

 

Continue Reading

Trending