കൊച്ചി: മലയാളത്തിലെ യുവനടിക്കുനേരെ മാവേലി എക്‌സ്പ്രസില്‍ അതിക്രമം. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് ഒരാള്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമിയെ തടഞ്ഞുനിര്‍ത്തി ബഹളം വെച്ചുവെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നടി പറഞ്ഞു. പിന്നീട് അതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന തിരക്കഥാകൃത്ത് ഉണ്ണി.ആറും മറ്റൊരു യാത്രക്കാരനും രക്ഷക്കെത്തുകയായിരുന്നു. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ പൊലീസ് അക്രമിയെ അറസ്റ്റു ചെയ്തു കൊണ്ടുപോയി.
Be the first to write a comment.