തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടുവെന്നും അത്തരം നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.