Connect with us

kerala

ബിജെപിയുടെ ഗുഡ്ബുക്കിൽ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി; ചെമ്പ് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

ബിജെപിയുമായി സിപിഎമ്മിന് ശക്തമായ ധാരണയാണ് ഉള്ളത്. മാസപ്പടിക്കേസില്‍ നടപടിയില്ല. മുഖ്യമന്ത്രിക്ക് തന്റെ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടതിന്റ ദേഷ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തില്‍ 20 ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്.

മോദിയുടെ പ്രീതി പിടിച്ച് പറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മോദിയുടെ പേര് മുഖ്യമന്ത്രി പറയുന്നില്ല. അമിത് ഷായുടെ പേര് പറയാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ചെമ്പ് തെളിഞ്ഞു. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സിപിഎമ്മും ബിജെപിയും തമ്മില്‍ ഭായ് ഭായ് ബന്ധമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇരുകൂട്ടരും ഒരുമിച്ച് ശ്രമിക്കുന്നു. പിടിക്കപ്പെട്ട കള്ളനേപ്പോലെയാണ് മുഖ്യമന്ത്രി. ബിജെപിയുടെ ഗുഡ് ബുക്കില്‍ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപിയുമായി സിപിഎമ്മിന് ശക്തമായ ധാരണയാണ് ഉള്ളത്. മാസപ്പടിക്കേസില്‍ നടപടിയില്ല. മുഖ്യമന്ത്രിക്ക് തന്റെ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടതിന്റ ദേഷ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുലിന്റെ ജനപ്രീതിയില്‍ സിപിഎമ്മിന് അസ്വസ്ഥതയുണ്ട്. രാഹുല്‍ ഗാന്ധിയെ കേരളത്തിലേക്ക് ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയതാണ്. ഒളിച്ചോടി വന്നതല്ല രാഹുല്‍ ഗാന്ധി. ഒളിച്ചോട്ടം മുഴുവന്‍ സിപിഎമ്മിനാണ്. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുന്നു. മുഖ്യമന്ത്രി ഭരണ നേട്ടം പറയുന്നില്ല. മന്ത്രിമാരും പറയുന്നില്ല. മന്ത്രിമാരുടെ ജോലി അനൗണ്‍സ്‌മെന്റ് മാത്രം. മന്ത്രിമാരെ സ്റ്റേജ് കെട്ടല്‍ മൈക്ക് വയ്ക്കല്‍ തുടങ്ങിയ പണികളാണ് മുഖ്യമന്ത്രി ഏല്‍പ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രിയങ്ക ഗാന്ധി സിഎഎ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലപാട് മാധ്യമ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിന്റെ വോട്ട് പിടിക്കാന്‍ ശ്രമം നടത്തുകയാണ്. കൊടി തങ്ങളുടെ ഹൃദയത്തിലാണെന്നും ഒരു പതാകയയോടും എതിര്‍പ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. തങ്ങളുടെ ഹൃദയത്തിലാണ് രാഹുല്‍ എന്ന പ്ലക്കാര്‍ഡാണ് പ്രവര്‍ത്തകര്‍ ഉപയോഗിത്. 4000 കിലോമീറ്റര്‍ നീതിക്ക് വേണ്ടി യാത്ര ചെയ്ത നേതാവാണ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിനെതിരെ സമരം ചെയ്ത മറ്റുള്ളവര്‍ ജയിലിലാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യദ്രോഹക്കുറ്റമാണ്. കെ സുരേന്ദ്രനെതിരായ കേസ് ആവിയായി പോയി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ട്. ആരാണ് ഇഡി യെ വിളിച്ച് വരുത്തിയത്? മുഖ്യമന്ത്രി കത്തെഴുതിയിട്ടല്ലേ ഇഡി വന്നത്? മോദിയുമായുള്ള ബന്ധം വച്ച് ഇഡി ഒന്നും ചെയ്യില്ല എന്ന് മുഖ്യമന്ത്രിക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.

Continue Reading

kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ വീട്ട് മുറ്റത്ത് പുലി; ഇന്ന് കൂട് സ്ഥാപിക്കും

ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്.

Published

on

കോഴിക്കോട് കൂടരഞ്ഞിയിലിറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെയാണ് വിവരമറിഞ്ഞത്.

സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നാണ് പുലിയെ പിടികൂടാന്‍ കൂടുവയ്ക്കാന്‍ തീരുമാനമായത്. വനത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Continue Reading

Trending