Video Stories
ആശങ്കപ്പെടുത്തുന്ന പ്രവാസികളുടെ മടക്കം
കെ.കുട്ടി അഹമദ്കുട്ടി
കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലവും പകരം വെക്കാനാകാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളം ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസി സമൂഹം നാട്ടിലേക്ക് അയക്കുന്ന Remittences ആണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാമതാണെങ്കില്‍ അതിനുള്ള ഒരു പ്രധാന കാരണം പ്രവാസി നിക്ഷേപം തന്നെയാണ്. ഭാരതത്തിന്റെ കാര്യത്തില്‍ പൊതുവെയുള്ള സവിശേഷതയാണ് നാം വിദേശ രാജ്യങ്ങളുമായി പുരാതനകാലം മുതല്‍തന്നെ പുലര്‍ത്തുന്ന ബന്ധം. കേരള സമ്പദ് വ്യവസ്ഥക്ക് അനുകൂലമാകുന്നവിധം പ്രവാസി മാറിയത് 1973 മുതലാണ്. ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റം കേരളത്തില്‍നിന്നുമുണ്ടായിട്ടുള്ളത്.
മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ എണ്ണ ഖനനവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനവും നിരവധി തൊഴിലവസരം ഈ രാജ്യങ്ങളില്‍ സൃഷ്ടിച്ചു. ഈ അവസരം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണെന്ന് പറയാം. അന്ന് തുടക്കംകുറിച്ച മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത, കുടിയേറിയ മലയാളികള്‍ ഏറെയും വിദ്യാഭ്യാസ നൈപുണ്യ രഹിതരായിരുന്നുവെന്നതാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ വൈദഗ്ധ്യത്തിലും പിന്നിലായതിനാല്‍ തന്നെ കേരളത്തില്‍ ജോലി ലഭിക്കാതെ പട്ടിണിയിലായിരുന്ന വലിയ ജനസമൂഹത്തിന് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ അത്താണിയായി മാറി. അവിടെ ഇവര്‍ക്ക് ലഭിച്ച മാന്യമായ വരുമാനംകൊണ്ട് അവരുടെ ജനിച്ച നാട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ പട്ടിണിയില്ലാതാക്കാന്‍ കഴിഞ്ഞു.
അവര്‍ക്ക് കിടപ്പാടവും മാന്യമായ ഭവനങ്ങളും കുട്ടികളുടെ വിദ്യഭ്യാസത്തിനും വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ഈ വരുമാനം മതിയാകുമെന്ന അവസ്ഥ സംജാതമായി. ഒരു പ്രവാസിയുടെ കുടുംബം കേരളത്തില്‍ കടമായി പൈസ ആവശ്യപ്പെട്ടാല്‍ ഉയര്‍ന്ന വിശ്വാസത്തില്‍ പണം കടം ലഭ്യമാകുന്ന അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. പ്രവാസം പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് മാന്യമായ ജീവിതം ഉറപ്പ് നല്കി. കേരളത്തിലെ ബഹുഭൂരിപക്ഷംവരുന്ന ആദ്യകാല പ്രവാസികള്‍ കുടിയേറിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം താല്‍ക്കാലിക കുടിയേറ്റമായതിനാല്‍ തന്നെ തൊഴില്‍ അനുമതി അവസാനിക്കുന്ന മുറക്ക് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും കുടിയേറാനുള്ള അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലായിരുന്നു. ആയതിനാല്‍തന്നെ കുടിയേറ്റം ഇന്നും കേരളത്തില്‍നിന്നും നിര്‍ലോഭം തുടര്‍ന്ന്കൊണ്ടിരിക്കുന്നു.
എന്നാല്‍ ഈ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നത് നമുക്കറിയാം. ഈ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണല്ലോ 1994 ല്‍ സഊദി അറേബ്യ നടപ്പിലാക്കിയ സഊദിവത്കരണം. സഊദി പൗരന്മാര്ക്ക് തൊഴില്‍ ഉറപ്പ്വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പില്‍വരുത്തിയ സഊദിവത്കരണ നിയമം എന്നാല്‍ അത്ര വലിയ പ്രകമ്പനം സഊദിയിലേക്കുള്ള കേരളത്തില്‍നിന്നുള്ള കുടിയേറ്റത്തില്‍ വരുത്തിയില്ലായിരുന്നുവെന്നതാണ് വസ്തുത.
എന്നാല്‍ 2005 ന് ശേഷം സ്ഥിതി പൂര്‍ണ്ണമായി മാറി. 2005 മുതല്‍ സഊദിവത്കരണത്തിന്റെ പുതിയ കര്‍ശന നയമായി നിതാഖത്ത് നിയമം സഊദി നടപ്പിലാക്കി. ഈ നിയമത്തിന്റെ സവിശേഷത സഊദിയിലെ എല്ലാ വ്യവസായ സേവന മേഖലയില്‍ ഉറപ്പായും നിയമിച്ചിരിക്കേണ്ട സഊദി പൗരന്മാരുടെ എണ്ണം ആസ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെട്ടു. പലപ്പോഴും ഈ അനുപാതം കുറഞ്ഞത് 10 ശതമാനം മുതല്‍ കൂടിയത് 75 ശതമാനം വരെയും ചിലതില്‍ 99 ശതമാനം വരെയും നിശ്ചയിക്കപ്പെട്ടു. വ്യവസായികളെ ഇതിന്റെ അനുപാതത്തില്‍ പല വര്‍ണ്ണങ്ങളുമായി തരംതിരിക്കപ്പെട്ടു.
എല്ലാ സ്ഥാപനങ്ങളും നേടിയെടുക്കാന്‍ ആത്യന്തികമായി നിയമപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വദേശി വിദേശി തൊഴില്‍ അനുപാതം പരിപാലിക്കേണ്ടത് കര്‍ശനമായതോടെ ഒരു കാലത്തെ മലയാളികളുടെ സ്വര്‍ഗമായിരുന്ന പ്രവാസ കുടിയേറ്റ രാജ്യങ്ങള്‍ ഇന്ന് വിലക്കപ്പെട്ട ഖനിയായി മാറുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകേണ്ടിവരുന്നു. മാത്രമല്ല പല ഗള്‍ഫ് രാഷ്ട്രങ്ങളും കുടുംബ നികുതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ന് വിദേശ രാജ്യങ്ങളിലെ ജീവിതം ചിലവേറിയതായി മാറിക്കൊണ്ടരിക്കുന്നുവെന്നതും തിരിച്ചുവരവിന്റെ വേഗത വര്‍ധിപ്പിക്കുന്നു.
1998 മുതല്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് നടത്തുന്ന കുടിയേറ്റ പഠനങ്ങളാണ് കേരള കുടിയേറ്റത്തിന്റെ ആധികാരിക പഠന രേഖയെന്ന് കണക്കാക്കിവരുന്നത്. ഇത് പ്രകാരം 1998 തിരികെയെത്തിയ മലയാളി കുടിയേറ്റക്കാരുടെ എണ്ണം 7.4 ലക്ഷം ആയിരുന്നുവെങ്കില്‍ 2018 ല്‍ ഇത് 28.6 ലക്ഷമായി ഉയര്‍ന്നുവെന്ന് കാണാം. ഇത് വീണ്ടും ഉയര്‍ന്നുവെന്നത് വസ്തുതയാണ്.
2018 ല്‍ സി.ഡി.എസ് തിരുവനന്തപുരം 2160 മടങ്ങിയെത്തിയ കുടിയേറ്റക്കാരെ തെരഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാകുന്നത് മടങ്ങിയെത്തിയവരില്‍ 21.3 ശതമാനം ആളുകളും 30 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. 45.9 ശതമാനം ആളുകളുടെ പ്രായം 50 വയസ്സിന് മൂകളിലാണെന്നും കാണാം. മടങ്ങിയെത്തിയവരില്‍ 45.1 ശതമാനം ആളുകളുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ അതിന് മുകളിലോ ആണ്. ഏറ്റവും ആശങ്കാ ജനകമായ വസ്തുത മടങ്ങിയെത്തിയവരുടെ കുടുംബാംഗങ്ങളായ ആശ്രിതരുടെ എണ്ണമാണ്. ഏഴംഗങ്ങള്‍ക്ക് മുകളില്‍ ആശ്രിതരായവരുടെ കുടുംബങ്ങളുള്ള മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 17 ശതമാനം ആണെന്നും കാണാം. 23 ശതമാനം മടങ്ങിയെത്തിയ പ്രവാസികളുടെ കുടുംബ ആശ്രതരുടെ എണ്ണം 5 ആണെന്നും വെളിവാക്കുന്നു.
ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി തീര്‍ച്ചയായും തൊഴില്‍ രഹിതരുടെ എണ്ണത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നല്ല പങ്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെയാണെന്നതില്‍ സംശയമില്ല. പ്രവാസികള്‍ നേരിട്ടോ പരോക്ഷമായോ കേരളത്തിന്റെ, ഭാരതത്തിന്റെ വളര്‍ച്ചയുടെ തോതില്‍ ഭാഗധേയം നിര്‍ണ്ണയിച്ചവരാണ് എന്ന് ആരും നിസംശയം അംഗീകരിക്കും. അവരുടെ ചോര നീരാക്കിയ പണം നേരിട്ട് നിരവധിയായ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ നിര്‍മ്മാണ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടായി എങ്കില്‍ അവര്‍ അയച്ച ആ പണം രാജ്യത്തിന്റെ വിദേശ കറന്‍സി ശേഖരത്തിന്റെ അളവിനെ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍തന്നെ ഈയൊരു വലിയ ജന സമൂഹത്തിന്റെ പുനരധിവാസം ഓരോ മലയാളിയുടെയും ധാര്‍മിക ബാധ്യതയാണെന്നതിനാല്‍തന്നെ ശാസ്ത്രീയമായ ഒരു പഠനം ഈ സങ്കീര്‍ണമായ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവരുടെ ശാസ്ത്രീയ പുനരധിവാസം സാധ്യമാകുകയുള്ളൂ. കുടിയേറ്റ പ്രവാസികളുടെ മടക്കം കേരളമാകെ അലയൊലികള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിഷയമാണെങ്കിലും ഇത്് ഏറ്റവും കൂടുതല്‍ പ്രകമ്പനം സൃഷ്ടിക്കുക മൊത്തം പ്രവാസികളുടെ 20 ശതമാനത്തിലേറെ സംഭാവന ചെയ്തത് ഒന്നാം സ്ഥാനമലങ്കരിക്കുന്ന മലപ്പുറമാണ് എന്നത് വസ്തുതയാണ്.
നോര്‍ക്ക റൂട്ട്സിനാണ് പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ചുമതല. പ്രൊജക്ട് സമര്‍പ്പിച്ചവരുടെ അപേക്ഷ ബാങ്കിലേക്ക് അയക്കും. ബാങ്കിന് പ്രൊജക്ട്് തൃപ്തികരവും അപേക്ഷകന് ലോണ്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവനാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ബാങ്ക് ലോണ്‍ നല്‍കുകയുള്ളൂ. ലോണിന് 15 ശതമാനം സബ്സിഡിയുണ്ട്്. പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളില്‍ 60 വയസ്സ് തികയുന്നവര്‍ക്ക് 2000 രൂപ പ്രതിമാസം പെന്‍ഷന്‍കിട്ടും. ഇത്് മാത്രമാണ് പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍. ലോണ്‍ ലഭിക്കാന്‍ തന്നെ ഒരുപാട് പ്രയാസങ്ങളുണ്ട്്. തിരിച്ചടക്കാന്‍ കഴിയുമെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലോണ്‍ ലഭിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ ലോണ്‍ എടുത്ത് സംരംഭങ്ങള്‍ തുടങ്ങിയാല്‍ എന്ത്മാത്രം വിജയ സാധ്യതയുണ്ട് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.
പൂര്‍ണ്ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം. തങ്ങളുടെ നല്ലകാലത്ത് സര്‍ക്കാറിന്റെ വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിതീരുകയും നാട്ടിലെ എല്ലാ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സഹകരങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവസികള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട്് നന്ദികേടു കാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണം. അവ വിജയകരമാവുന്നത് ആവുകയുംവേണം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india5 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

