ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.പുല്‍വാമയിലെ അവന്തിപുരയില്‍ സംബൂറക്ക് സമീപമാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് അവന്തിപൊരയിലെ മചാമ മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ഭീകര സംഘത്തിന്റെ ഭാഗത്തു നിന്നാണ് ആദ്യം പ്രകോപനമുണ്ടായത്. സുരക്ഷാ സേനക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കശ്മീര്‍ പൊലീസിന്റെയും 42 രാഷ്ട്രീയ റൈഫിള്‍സിന്റെയും സിആര്‍പിഎഫ് ബറ്റാലിയന്‍ 180ന്റെയും സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുന്നത്.