ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം എഡിഷനില്‍ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്ഹാമിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുക. പരുക്ക് വലയ്ക്കുന്ന ഇന്ത്യന്‍ ടീമില്‍ നാളെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് വിവരം. ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാവും ഇംഗ്ലണ്ട് ഇറങ്ങുക.