Sports
പാനമ മര്‍ദനത്തിലും ഇംഗ്ലണ്ടിന് ആപല്‍സൂചനകളുണ്ട്

ഇംഗ്ലണ്ട് 6 പാനമ 1
പാനമക്കെതിരെ ഇംഗ്ലണ്ട് 61 വിജയം നേടിയതോടെ നാളെയാരംഭിക്കുന്ന ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ വീറുംവാശിയും ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു. ടുണീഷ്യ, പാനമ എന്നീ ദുര്‍ബലരെ മികച്ച തോതില്‍ കീഴടക്കിയ ഇംഗ്ലണ്ടും ബെല്‍ജിയവും തുല്യപോയിന്റുകളോടെ, തുല്യ ഗോള്‍വ്യത്യാസത്തോടെ ഗ്രൂപ്പ് എഫില്‍ ആദ്യരണ്ട് സ്ഥാനങ്ങളില്‍ നില്ക്കുന്നു. അടുത്ത വ്യാഴാഴ്ച പരസ്പരം മത്സരിക്കുമ്പോഴാണ് ഇരുടീമുകള്‍ക്കും ലോകകപ്പ് തുടങ്ങുന്നതു തന്നെ.
ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുകയും പാനമ ഹതാശരായി നില്‍ക്കുകയും ചെയ്ത വിരസമായൊരു കളിയായാണ് ഇന്നത്തെ മത്സരം എനിക്ക് അനുഭവപ്പെട്ടത്. എതിരാളികള്‍ ദുര്‍ബലരാണെന്ന് അറിയാമായിരുന്നിട്ടു കൂടി, സ്റ്റാര്‍ട്ടിങ് ഇലവനിലും ഫോര്‍മേഷനിലും കാര്യമായ മാറ്റം ഇംഗ്ലീഷ് കോച്ച് ഗാരി സൗത്ത്ഗേറ്റ് വരുത്താതിരുന്നതാണ് എനിക്ക് അത്ഭുതമായത്. ആദ്യമത്സരത്തില്‍ ടുണീഷ്യയുണ്ടാക്കിയ ബുദ്ധിമുട്ടുകളുടെ ഓര്‍മയും ബെല്‍ജിയത്തിനെതിരെ ആദ്യപകുതിയില്‍ പാനമ നടത്തിയ ചെറുത്തുനില്‍പ്പും സൗത്ത്ഗേറ്റിനെ കരുതലോടെയുള്ള നീക്കത്തിന് പ്രേരിപ്പിച്ചിരിക്കണം. അമേരിക്കയെ പിന്തള്ളി ലോകകപ്പിനെത്തിയ പാനമയാകട്ടെ, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തി.
എല്ലാ മേഖലയിലും ഇംഗ്ലണ്ടിന് സര്‍വാധിപത്യമുണ്ടായിരുന്നെങ്കിലും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സ്കോറിങ് റെക്കോര്‍ഡായ ആറു ഗോള്‍ അടിച്ചിട്ടും ഓപണ്‍ പ്ലേയിലൂടെ ഗോളടിക്കാന്‍ അവര്‍ വിഷമിച്ചതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം. ജെസ്സി ലിങ്ഗാര്‍ഡ് ബോക്സിനു പുറത്തുനിന്ന് തൊടുത്തുവിട്ട് മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ആ ലോങ് റേഞ്ചര്‍ മാത്രമേ ആകര്‍ഷകമായിരുന്നുള്ളൂ. സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍, ഹാരി കെയ്നിന്റെ രണ്ട് പെനാല്‍ട്ടി ഗോളുകള്‍, ഡിഫഌനിലൂടെ വലയില്‍ കയറിയ ഹാട്രിക് ഗോള്‍, ജോണ്‍സിന്റെ രണ്ടാം ഗോള്‍ എല്ലാം ഒരു വകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലില്‍ നിന്നുമാറി പാനമക്കാര്‍ മൈതാനമധ്യത്ത് കളി മെനഞ്ഞുവരുന്നതിനിടെ 22ാം മിനുട്ടില്‍ റഫറി ഇംഗ്ലണ്ടിന് അനുവദിച്ച പെനാല്‍ട്ടി ഒരു കടന്ന കയ്യായിരുന്നു. പാനമ ഡിഫന്ററുടേത് കുറ്റമറ്റ മാര്‍ക്കിങ് ആയിരുന്നു. അതിനിടയിലുണ്ടായ ശരീരസ്പര്‍ശം പരമാവധി മുതലെടുക്കാന്‍ ലിങ്ഗാര്‍ഡിന് കഴിഞ്ഞു. കോച്ചിങ് ക്ലാസുകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ റഫറിയെ സ്വാധീനിക്കാന്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഹാരി കെയ്നിന് ടോപ് സ്കോററാവാനുള്ള വഴിയൊരുക്കി അത്. ഫെലിപ് ബലോയ് പാനമയുടെ ചരിത്രത്തിലെ ആദ്യ ഗോളടിച്ച് റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.
ചെറുപ്പക്കാരുടെ കൂട്ടമായിട്ടും ഇംഗ്ലണ്ട് കളിക്കാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിയുടെ വേഗത കൂട്ടുന്നതും കുറക്കുന്നതും കാണാന്‍ കൗതുകമുണ്ട്. തുടക്കത്തിലേ ആധിപത്യമുണ്ടായിരുന്നതിനാല്‍ ഇന്നവര്‍ക്ക് ടെന്‍ഷനില്ലാതെ കളിക്കാന്‍ പറ്റി. പക്ഷേ, ശരാശരിക്കാരായ പ്രതിരോധത്തിനെ പോലും മറികടന്ന് ബോക്സില്‍ കളിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിന്റെ പ്രശ്നം അവര്‍ അനുഭവിക്കുക അടുത്ത മത്സരത്തിലായിരിക്കുമെന്ന് തോന്നുന്നു.
ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന ബെല്‍ജിയം ടുണീഷ്യ മത്സരത്തെപ്പറ്റി ഞാന്‍ എഴുതിയിരുന്നില്ല. ഏകപക്ഷീയമായ ആ കളി ലുകാകുവിന്റെയും ഹസാര്‍ഡിന്റെയും ഇരട്ട ഗോളുകള്‍ക്കൊപ്പം ഓര്‍ക്കപ്പെടുക റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിലുള്ള ബെല്‍ജിയത്തിന്റെ ടീം വര്‍ക്കിന്റെ പേരില്‍ക്കൂടി ആയിരിക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന മികച്ച താരങ്ങളെ മാര്‍ട്ടിന്‍സ് എത്ര മനോഹരമായാണ് ഒരുമിപ്പിക്കുന്നത് എന്ന് നോക്കുക. രണ്ടുദിവസം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ഒരു പ്രസ്താവന, ലുകാകുവിനെ ലോകകപ്പ് ടോപ് സ്കോററാക്കുകയല്ല തന്റെ ടീമിന്റെ ലക്ഷ്യം എന്നായിരുന്നു. ഇന്നലെ പെനാല്‍ട്ടിയിലൂടെ ഹസാര്‍ഡ് ആദ്യ ഗോള്‍ നേടിയപ്പോള്‍ ലുകാകുവിന്റെ ആഘോഷം ശ്രദ്ധിച്ചവര്‍ക്കറിയാം ഒരു ടീമെന്ന നിലയില്‍ അവര്‍ എത്രമാത്രം സെറ്റാണെന്ന്. മാത്രമല്ല, ഹാട്രിക്കിന്റെ വക്കില്‍ നില്‍ക്കെയാണ് ലുകാകുവിനെ 59ാം മിനുട്ടിലും ഹസാര്‍ഡിനെ 68ാം മിനുട്ടിലും കോച്ച് പിന്‍വലിച്ചത്. അതാ കളിക്കാരില്‍ എന്തെങ്കിലും നിരാശ ഉണ്ടാക്കിയതായി തോന്നിയതേയില്ല.
ഏതായാലും അവസാന റൗണ്ടില്‍ നിര്‍ണായകമായ നിരവധി മത്സരങ്ങളി പ്രാധാന്യമുള്ള ഇംഗ്ലണ്ട് ബെല്‍ജിയം കളി കൂടി ഉള്‍പ്പെടുകയാണ്. ബെല്‍ജിയം ജയിച്ചാലേ അവര്‍ക്ക് ഗ്രൂപ്പില്‍ ഒന്നാമതാവാനും അടുത്ത ഗ്രൂപ്പിലെ കരുത്തരില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ രക്ഷപ്പെടാനും കഴിയുകയുള്ളൂ. മാര്‍ട്ടിനസിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രാക്ടീസ് മത്സരമോ പരീക്ഷണമോ ആകില്ലെന്നാണ് കരുതുന്നത്; എച്ച് ഗ്രൂപ്പില്‍ കൊളംബിയ ഒന്നാം സ്ഥാനക്കാരാവാന്‍ സാധ്യതയുണ്ടെങ്കില്‍.
പോര്‍ച്ചുഗല്‍ ഇറാന്, സ്പെയിന് മൊറോക്കോ, ഡെന്മാര്ക്ക് ഫ്രാന്‍സ്, നൈജീരിയ അര്‍ജന്റീന, ഐസ്ലാന്റ് ക്രൊയേഷ്യ, മെക്സിക്കോ സ്വീഡന്, സെര്‍ബിയ ബ്രസീല്‍… അടുത്ത ഒരാഴ്ച ലോകകപ്പ് പൊടിപാറും
Cricket
ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.
ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.
ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.
മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്സേനയ്ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.
News
കേരള ക്രിക്കറ്റ് ലീഗ്; കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊച്ചി
45 റണ്‍സെടുത്ത കൊച്ചിയുടെ ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനായി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ കൊച്ചി അവസാന ഓവറില്‍ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു.
45 റണ്‍സെടുത്ത കൊച്ചിയുടെ ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കാലിക്കറ്റിന് വേണ്ടി അമീര്‍ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചു. രോഹന് കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീര്‍ഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. മറുവശത്ത് രോഹനും തകര്‍ത്തടിച്ചു. മൂന്നാം ഓവറില്‍ തുടരെ മൂന്ന് ഫോറുകള്‍ നേടിയ രോഹന് അടുത്ത ഓവറില്‍ നാല് പന്തുകള്‍ അതിര്‍ത്തി കടത്തി. നാലാം ഓവറില്‍ തന്നെ കാലിക്കറ്റ് സ്കോര്‍ 50 പിന്നിട്ടു.
എന്നാല്‍ സ്കോര്‍ 64ല്‍ നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീര്‍ഷാ (28), രോഹന് (36) റണ്‍സ് നേടി. തുടര്‍ന്നെത്തിയ അഖില്‍ സ്കറിയ ആദ്യ പന്തില്‍ തന്നെ പുറത്തായി. 13 പന്തുകളില്‍ നിന്നായിരുന്നു രോഹന് 36 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ അജ്നാസും അന്‍ഫലും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
സഞ്ജുവിന്റെ അഭാവത്തില്‍ വിനൂപ് മനോഹരനൊപ്പം ജിഷ്ണുവാണ് കൊച്ചിയുടെ ഇന്നിങ്സ് തുറന്നത്. 14 പന്തുകളില്‍ 30 റണ്‍സുമായി വിനൂപ് മനോഹരന് മടങ്ങി. എന്നാല്‍ മറുവശത്ത് ബാറ്റിങ് തുടര്‍ന്ന ജിഷ്ണു മികച്ച ഇന്നിങ്സ് കാഴ്ചവച്ചു. 29 പന്തുകളില്‍ 45 റണ്‍സ് നേടിയാണ് ജിഷ്ണു മടങ്ങിയത്.
Sports
അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്
അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റ് ക്രിക്കറ്റാണ് തനിക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന എന്നും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി.
ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനവും ആഷസും 2027-ലെ ഏകദിന ലോകകപ്പും മുന്നില്‍ കണ്ട് ഉന്മേഷത്തോടെയും ഫിറ്റ്നസോടെയും തുടരാനാണ് ശ്രമമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റാണ് എപ്പോഴും എന്റെ പ്രധാന മുന്‍ഗണന. ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ച ഓരോ ടി-20 മത്സരവും ഞാന്‍ ആസ്വദിച്ചു. പ്രത്യേകിച്ച് 2021 ലോകകപ്പ് വിജയം എന്റെ കരിയറിലെ ഏറ്റവും ഓര്‍മ്മയില്‍ നില്ക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ്,’ അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ക്ക് 65 ടി-20 മത്സരങ്ങള്‍ കളിച്ചു. 79 വിക്കറ്റുകള്‍ നേടിയ താരം 4/20 എന്ന മികച്ച ബൗളിങ് പ്രകടനമാണ് കൈവരിച്ചത്. 7.74 എന്ന എക്കോണമിയിലും 23.8 എന്ന ശരാശരിയിലും താരം തിളങ്ങി. ഫോര്‍മാറ്റില്‍ ഒരു ഫോര്‍ഫര്‍ നേട്ടവും സ്വന്തമാക്കി.
ഐ.പി.എല്ലില്‍ ഇതുവരെ 52 മത്സരങ്ങളില്‍ കളിച്ച സ്റ്റാര്‍ക്ക്, 65 വിക്കറ്റുകള്‍ നേടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡേവിഡ് വാര്‍ണര്‍ എല്ലാ ഫോര്‍മാറ്റുകളിലും നിന്ന് വിരമിച്ചതിന് പിന്നാലെ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഏകദിനങ്ങളില്‍ നിന്ന് വിട പറഞ്ഞിരുന്നു. എന്നാല്‍ ടി-20യില്‍ സ്റ്റാര്‍ക്കിന്റെ ഒഴിവ് ഓസീസിന് നിറയ്ക്കാനാവാത്തതാണ്.
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
india3 days ago
കലബുറഗിയില്‍ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കൊന്ന് കത്തിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Video Stories1 day ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Cricket3 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി