ഹിജാബും മറ്റു ഇസ്ലാംമത ചിഹ്നങ്ങളും ധരിച്ചെത്തുന്നവരെ ജോലി സ്ഥലത്ത് നിന്നൂം നീക്കാനുള്ള അവകാശം കമ്പനികള്‍ക്കുണ്ടെന്ന് യുറോപ്യന്‍ നീതിന്യായ കോടതി വിധിച്ചു. എന്നാലിത് മതചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്ന് നിരോധിക്കുന്ന നിയമത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്ന്് കോടതി പറഞ്ഞു.

ജോലി സ്ഥലത്ത് മുസ്ലിംകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശത്തിന്‍മേല്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് യുറോപ്യന്‍ യൂണിയന്റെ പുതിയ നിലപാട്.ഏതെങ്കിലും മത-രാഷ്്ട്രീയ-ചിന്താ ധാരകളുടെ ചിഹ്നങ്ങള്‍ ധരിക്കുന്നതിനെ പൊതു ഇടങ്ങളില്‍ നിന്ന് വിലക്കുന്നത് ഭരണഘടനയക്ക് വിരുദ്ധമല്ലെന്നും കോടതി കൂട്ടിചേര്‍ത്തു.