india

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവം; ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ പ്രകാശ് രാജ്

By webdesk18

July 30, 2025

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണിതെന്നും ധാര്‍മികമായി താന്‍ അതില്‍ പങ്കെടുത്തിട്ടില്ല. പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു. ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും നടന്‍ പറഞ്ഞു.

സൈബരാബാദ് പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. 2016ല്‍ ജംഗ്ലീ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകള്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.