Connect with us

FOREIGN

പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു

Published

on

സലാല: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പാലക്കാട് കൂറ്റനാട്‌ കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ആണ് ഒമാനിലെ സലാലയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ കരീം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റഹീമ .മക്കൾ: റംസീന, ഹസനത്ത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

FOREIGN

യു.എ.ഇ യുടെ പുരോഗതിയിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം അഭിനന്ദനീയം: ശംസുദ്ധീൻ ബിൻ മുഹ്‌യദ്ദീൻ

യു.എ.ഇ യുടെ 52ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: യു.എ.ഇയുടെ പുരോഗതിയിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം അഭിനന്ദനീയമാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. യു.എ.ഇ യുടെ 52ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തദാനം പോലെയുള്ള സേവനപ്രവർത്തനങ്ങളിലൂടെ യു.എ.ഇ ക്ക് നാം നൽകുന്നത് മഹത്തായ സംഭാവനകളാണ്. ഈ രാജ്യത്തിന്റെ ആരോഗ്യ മേഘലയിൽ ഏറ്റവും ഉപകാരപ്രദമായ സേവനമാണ് രക്തദാനത്തിലൂടെ നടത്തുന്നത്. പ്രവാസികളുടെ പോറ്റമ്മ രാജ്യമായ യു.എ.ഇ യുടെ സമഗ്ര പുരോഗതിയിൽ നാം സേവനമർപ്പിക്കേണ്ടതുണ്ടെന്നും ശംസുദ്ധീൻ ബിൻ മുഹിയുദ്ദീൻ പറഞ്ഞു.

ദുബൈ ഹെൽത്തുമായി സഹകരിച്ച് കൊണ്ട് കൈൻഡ്നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി ചേർന്ന് കൊണ്ടായിരുന്നു മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
യു എ ഇ യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചു എലാ വര്‍ഷവും വിഭലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ഈ രാജ്യത്തിന്‍റെ വളര്‍ച്ചയുടെ കഥ ലക്ഷക്കണക്കിന് പ്രവാസികളും അഭിമാനത്തിടെയാണ് നോക്കികാണുന്നത് എന്നും മുഖ്യ അതിഥിയായി പങ്കെടുത്ത പി എ സൽമാൻ അഭിപ്രായപ്പെട്ടു.

യു എ ഇ യുടെ എല്ലാ ദേശീയ ദിനത്തിലും ദുബായിലെ നാല് വ്യത്യസ്ഥ സ്ഥലങ്ങളിൽ വെച്ചായിരുന്നു മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടന്നത്. ദുബൈ ബ്ലഡ് ഡോണേഷൻ സെന്ററിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.

പി എ സൽമാൻ ,എം സി ഹുസൈനാര് ഹാജി , ഹംസ തോട്ടി ,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ. ഓ കെ ഇബ്രാഹിം ഹസൻ ചാലിൽ .ടി.ആർ ഹനീഫ് ,അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്കാൽ, റാഫി പള്ളിപ്പുറം ,സി.എച്ച് നൂറുദ്ധീൻ, കെ പി അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീഞ്ചന്തടുക്ക, യൂസുഫ് മുക്കൂട് .ഫൈസൽ മുഹ്സിൻ ഫൈസൽ പട്ടേൽ .ഇസ്മായിൽ നാലാംവാതുക്കൽ .ഇബ്രാഹിം ബേരികെ . സി ബഷീർ പള്ളിക്കര ,ഷാജഹാൻ കാഞ്ഞങ്ങാട് .ബഷീർ പാറപ്പള്ളി , ഷബീർ കൈതക്കാട് ശിഹാബ് തെരുവത് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ ടി.ആർ ഹനീഫ് മേൽപറമ്പ് നന്ദി പറഞ്ഞു.

Continue Reading

FOREIGN

ബർദുബൈ വാരിയെസിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു

മക്ക മദീന അടക്കം 10ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്.
ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത് .

Published

on

ബർദുബൈ കോവിഡ് മഹാമാരി സമയത്തു സന്നദ്ധ സേവന രംഗത്ത് ചരിത്രം സൃഷ്ട്ടിച്ച ബർദുബൈ വാരിയെസിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു. തികച്ചും അര്ഹതപെട്ടവരെ കണ്ടത്തി വിവിധ രാജ്യക്കാരായ 49 പേരാണ് യാത്രയിൽ ഉള്ളത്.

മക്ക മദീന അടക്കം 10ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത്. ബാർ ദുബായിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂര് ഉൽഗാടനം ചെയ്തു.

റസാഖ് മലപ്പുറം അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് ബായാർ സ്വാഗതം പറഞ്ഞു സ്പോൺസർ മുഹമ്മദ് ഷെയ്ഖ് ,ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ,ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ,ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ , ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി,അബ്ദുൽ കാദർ തൃക്കരിപ്പൂർ ,ഹൈദർ തലശേരി ,അബ്ബാസ് വടകര ,നവാസ് അബ്ബാസ് എടനീർ ,അൻവർ അനു ,മുനാസ്, നംഷാദ് ,നവാസ് അബ്ബാസ് ,അൽത്താഫ് ചൗക്കി .ഷംനാസ് കണ്ണൂർ , നംഷാദ് ,തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ദുബായ് കെ എം സി സി മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി നിസാർ മട്ടന്നൂർ നന്ദി പറഞ്ഞു.

Continue Reading

FOREIGN

യു.എ.ഇ ദേശീയ ദിനം: സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണം, യഹിയ തളങ്കര

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: യു.എ.ഇ ദേശീയ ദിനം സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം യൂണിറ്റ് രക്തദാനം ചെയ്യുവാനുള്ള മെഗാ ക്യാമ്പ് വൻ വിജയമാകണം എന്നും
അന്നം തരുന്ന നാടിനു വേണ്ടി പ്രവാസി സമൂഹത്തിനു തിരിച്ച് നൽകാവുന്ന എറ്റവും വലിയ സേവന പ്രവർത്തനമാണ് രക്തദാനമെന്ന മഹാ കർമ്മമെന്നും അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള സേവന പ്രവർത്തനങ്ങൾ നടത്താൻ പ്രവാസി സമൂഹം കൂടുതൽ കർമ്മ മണ്ഡലങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇയിലെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാവുന്ന ഇന്ത്യന്‍ സമൂഹം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കറുത്ത് പകരുന്നുവെന്നും
ലോകത്തെ അത്ഭുദപ്പെത്തുന്നതായിരുന്നു പോയ 52 വര്‍ഷക്കാലത്തെ യുഎഇയുടെ വളര്‍ച്ചഎന്നും . മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്കുന്നത് അഭിമാനകരമാണെന്നും .
പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയായ യു.എ.ഇ യോട്എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടലിൽ ചേർന്ന പരിവാടിയിൽ
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , മഹ്മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം . യൂസുഫ് മുക്കൂട് ,ഹസൈനാർ ബീജന്തടുക്ക .
കെ പി അബ്ബാസ് കളനാട് , സത്താർ ആലമ്പാടി ,തുടങ്ങിയവർ സംസാരിച്ചു
ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു

Continue Reading

Trending