ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഐഫോണുകളില്‍ അപ്രതീക്ഷിതമായി ലോഗ് ഔട്ട് ആയതിന് കാരണം വ്യക്തമാക്കി ഫെയ്‌സ്ബുക്ക്. കോണ്‍ഫിഗറേഷന്‍ മാറിയതാണ് ചിലയാളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതിന് കാരണമെന്ന് കമ്പനി പറഞ്ഞു.

വെള്ളിയാഴ്ചയാണ് ആളുകള്‍ ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. പലരും ട്വിറ്റര്‍ വഴി ഈ പ്രശ്‌നം പങ്കുവെച്ചു.

പ്രശ്‌നം തങ്ങള്‍ അന്വേഷിച്ചുവെന്നും പരിഹരിച്ചുവെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നതായും ഫെയ്‌സ്ബുക്ക് ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

അക്കൗണ്ട് ലോഗ് ഔട്ട് ആയവരില്‍ കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യുന്നതില്‍ ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.