X
    Categories: tech

ഫെയ്‌സ്ബുക്കിലെ 500 ദശലക്ഷം പേരുടെ ഫോണ്‍ നമ്പര്‍ വില്‍പനയ്ക്ക്; ഒന്നിന് 1460 രൂപ

മുംബൈ: സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവേ, 500 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നാണു മദര്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഷയം ആദ്യമായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത് അലോണ്‍ ഗാല്‍ ആണ്. ഫെയ്‌സ്ബുക്കിന്റെ ദൗര്‍ബല്യം മുതലെടുത്തു പ്രവര്‍ത്തിക്കുന്ന ബോട്ടിനെക്കുറിച്ചു 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു താല്‍ക്കാലികമായി പരിഹരിച്ചെന്നാണു കമ്പനി അറിയിച്ചത്. എന്നാല്‍, എല്ലാ രാജ്യങ്ങളിലെയും ഫെയ്‌സ്ബുക് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകള്‍ ഇപ്പോഴും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നാണു തെളിയുന്നത്.

ഇന്ത്യയുള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള ഉപയോക്താക്കളെ ഇത് ബാധിച്ചു. മദര്‍ബോര്‍ഡ് പറയുന്നതിനുസരിച്ച്, ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവര്‍ക്ക് ആ നമ്പറിലെ ഫെയ്‌സ്ബുക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും. ഇതിലേക്ക് ആക്‌സസ് കിട്ടണമെങ്കില്‍ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാള്‍ക്കു പണം നല്‍കണം. ഒരു ഫോണ്‍ നമ്പര്‍ അഥവാ ഫെയ്‌സ്ബുക് ഐഡി 20 ഡോളറിനാണു വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 1460 രൂപ.

 

 

web desk 3: