രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി മഹാരാജന്‍ എന്ന ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. സ്വാമി കൗശലേന്ദ്ര പ്രചന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പഴങ്ങള്‍ മാത്രമേ കഴിക്കൂ എന്ന വാദിക്കുന്നതിനാലാണ് ഇയാളെ ഫലാഹാരി എന്നു വിളിക്കുന്നത്.

എന്നാല്‍ അറസ്റ്റ് വ്യക്തമായതോടെ അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ രക്തസമ്മര്‍ദ്ദവുമായി ഇയാള്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതിയുടെ മാതാപിതാക്കള്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി ആശ്രമത്തിലെ അന്തേവാസികളാണ്.

നിയവിദ്യാര്‍ത്ഥിനിയായ യുവതിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. നിമന വിദ്യാര്‍ത്ഥിയായ യുവതിക്ക് ഇന്റണ്‍ഷിപ്പില്‍ ലഭിച്ച ആദ്യപ്രതിഫലമായ 3000 രൂപ ബാബക്കു സമര്‍പ്പിക്കാനായി വന്നപ്പോഴായിരുന്നു പീഡനം.
ഇന്റണ്‍ഷിപ്പ് നല്‍കിയതും സ്വാമിയുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പുറത്തു പറയരുതെന്ന് ഭീഷണിയുണ്ടായിരുന്നെങ്കിലും റാം റഹീം സിങ് ജയിലാലയതോടെ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ യുവതുയും കുടുംബവും തീരുമാനിക്കുകയായിരുന്നു.