Connect with us

india

കൊഴിഞ്ഞുതീര്‍ന്ന ആണ്ട്; പ്രതീക്ഷയുടെയും പരിദേവനങ്ങളുടെയും 2022

ഒരു കൊല്ലത്തെ വാര്‍ത്തകള്‍ കളം ഒഴിയുമ്പോള്‍ നാളെ മുതല്‍ പുതിയ വര്‍ത്തമാനങ്ങള്‍ ഇവിടെ കളം നിറയ്ക്കും. നല്ല നാളെകള്‍ പുലരട്ടെ… കൂടുതല്‍ ഓര്‍മ്മപ്പെടുത്തലുകള്‍ കഴിഞ്ഞ മാസങ്ങള്‍ തന്നെ പറയട്ടെ…

Published

on

ജാസിം ചുള്ളിമാനുര്‍

2022 കൊഴിഞ്ഞുതീരുമ്പോള്‍ കേരളീയര്‍ വായിച്ചുതീര്‍ത്തത് പ്രതീക്ഷയുടെയും നിരാശയുടെയും പരാതികളുടെയും പരിഭവങ്ങളുടെയും പരിദേവനങ്ങളുടെയും വാര്‍ത്തകളുടെ എണ്ണമറ്റ തലക്കെട്ടുകള്‍. അറിവും ഉന്മേഷവും ഞെട്ടലും പ്രതിഷേധവുമായി കണ്ണുടക്കി വായിച്ചുമറന്ന ഇന്നലെകളിലേക്ക് ഒരിക്കല്‍കൂടി കണ്ണോടിക്കുകയാണ്. ദേശവും ദേശാന്തരവുംകടന്ന് ആഗോളംചുറ്റിയ വാര്‍ത്താ വിവരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ആരംഭം കുറിക്കുകയാണ്.

ആഘോഷങ്ങളുടെയും സന്താപങ്ങളുടെയും നീണ്ടനിരയായിരുന്നു 2022. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 അര്‍ധരാത്രിവരെയും മനുഷ്യര്‍ സന്തോഷങ്ങള്‍ക്ക് അവസരം കണ്ടെത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പായിരുന്നു അതിനേറ്റവും വലിയ നിറച്ചാര്‍ത്തേകിയത്. ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും തോല്‍വി ആരാധകരെ സങ്കടപ്പെടുത്തിയത് പോലെ ചില വാര്‍ത്തകള്‍ കേരളത്തെയും നൊമ്പരപ്പെടുത്തി. ചിലത് രാജ്യത്തെയും മറ്റുചിലത് ലോകത്തെയും നടുക്കി. നടുക്കിയതില്‍ ഏറ്റവും ഒടുവിലത്തേത് പെലെയുടെ വിയോഗമായിരുന്നു. ഒരു കൊല്ലത്തെ വാര്‍ത്തകള്‍ കളം ഒഴിയുമ്പോള്‍ നാളെ മുതല്‍ പുതിയ വര്‍ത്തമാനങ്ങള്‍ ഇവിടെ കളം നിറയ്ക്കും. നല്ല നാളെകള്‍ പുലരട്ടെ… കൂടുതല്‍ ഓര്‍മ്മപ്പെടുത്തലുകള്‍ കഴിഞ്ഞ മാസങ്ങള്‍ തന്നെ പറയട്ടെ…

 

ജനുവരി

  • ജനുവരി
  • 1- സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കേന്ദ്ര ഇടപെടലിലേക്ക്
  • ജനുവരി 4- മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വെച്ച് ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് വിശാല്‍ കുമാര്‍, ശ്വേത സിംഗ് എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
  • ജനുവരി 5 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയും കര്‍ഷകരുടെ പ്രതിഷേധത്തെയും തുടര്‍ന്ന് ഫിറോസ്പൂര്‍ ജില്ലയിലെ മേല്‍പ്പാലത്തില്‍ കുടുങ്ങി.
  • ജനുവരി 6- ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ ദ വയറിനെതിരെ ബിജെപി ഐടി സെല്‍ വിദ്വേഷ പ്രചരണം നടത്തി.
  • ജനുവരി 6- മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ച ‘ബുള്ളി ബായ്’ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതിന് പിന്നിലെ സൂത്രധാരന്‍ അസമിലെ നീരജ് ബിഷ്ണോയി എന്ന 21 കാരനായ എഞ്ചിനീയറിംഗ് ബിരുദധാരിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
  • ജനുവരി 6- കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ ബിജെപി ഇതര പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിരോധ മന്ത്രാലയം നിരസിച്ചു.

  • ജനുവരി 7- കോവിഡ് 19: ലോകമെമ്പാടും കോവിഡ് 19 കേസുകളുടെ എണ്ണം 300 ദശലക്ഷം കവിഞ്ഞു.
  • ജനുവരി 10- യുണൈറ്റഡ് സ്റ്റേറ്റ്സിലെ മേരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായ നടന്നു.
  • ജനുവരി 12- സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി നിലനിന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയില്‍ 500ലധികം വനിതകളെ അണിനിരത്തി മെഗാ തിരുവാതിര പരിപാടി സംഘടിപ്പിച്ചു.
  • ജനുവരി 13- റിപ്പബ്ലിക്ദിന പരേഡിനുള്ള കേരളത്തിന്റെ ടാബ്ലോ പ്രതിരോധ മന്ത്രാലയം നിരസിച്ചു.
  • ജനുവരി 14- കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു.
  • ജനുവരി 21- 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന്റെ സ്മരണയ്ക്കായി ഇന്ത്യാ ഗേറ്റില്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ജ്വലിക്കുന്ന അമര്‍ ജവാന്‍ ജ്യോതി പുനര്‍വികസന പദ്ധതിയുടെ ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി ലയിപ്പിച്ചു.
  • ജനുവരി 24- സോളാര്‍ പാനല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ തിരുവനന്തപുരം കോടതി വിഎസ് അച്യുതാനന്ദനോട് 1000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

  • ജനുവരി 24- എംവി ഓഷ്യന്‍ റോസ് കേസില്‍ കേരള ഹൈക്കോടതി ആദ്യ രാത്രി വാദം കേള്‍ക്കല്‍ നടത്തുന്നു.
  • ജനുവരി 26- കണ്ണൂര്‍-മംഗലാപുരം മെമു വന്നതോടെ വടക്കേ മലബാറിന് ആദ്യ മെമു ലഭിച്ചു.
  • ജനുവരി 31- പാമ്പ് പിടിത്തക്കാരന്‍ വാവ സുരേഷിന് ചങ്ങനാശ്ശേരിക്ക് സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ വിഷബാധയേറ്റു.
  • ജനുവരി 31- ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വാര്‍ത്താ വിനിമയ ചാനലായ മീഡിയവണ്‍ ടിവി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 


 

 

ഫെബ്രുവരി

  • ഫെബ്രുവരി 3- വടക്ക്പടിഞ്ഞാറന്‍ സിറിയയില്‍ യു.എസ്. സേനയുടെ തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറാഷി കൊല്ലപ്പെട്ടു.
  • ഫെബ്രുവരി 6- പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗം.
  • ഫെബ്രുവരി 7- ചരിത്രത്തിലെ ഏറ്റവും വലിയ വായ്പാ തട്ടിപ്പ് നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള എബിജി ഷിപ്പ്യാര്‍ഡിനെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസെടുത്തു. 22,000 കോടിയിലധികം മൂല്യമുള്ള വായ്പകള്‍ക്കായി കമ്പനി ഏകദേശം 28 ബാങ്കുകളെ വഞ്ചിച്ചു.
  • ഫെബ്രുവരി 8- ജസ്റ്റിസ് നാഗരേഷിന്റെ കീഴിലുള്ള കേരളഹൈക്കോടതിബെഞ്ച് മീഡിയവണ്‍ ടിവിയുടെ സംപ്രേഷണവിലക്ക് ശരിവച്ചു.
  • ഫെബ്രുവരി 9- പാലക്കാട് ജില്ലയിലെ മലമ്പുഴ കുറുമ്പച്ചി മലയില്‍ 45 മണിക്കൂറിലധികം കുടുങ്ങിയ ട്രക്കറെ ഇന്ത്യന്‍ ആര്‍മി രക്ഷപ്പെടുത്തി.
  • ഫെബ്രുവരി 14- കര്‍ണാടക ഹിജാബ് നിരോധനം: ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും നടപ്പിലാക്കി.മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
  • ഫെബ്രുവരി 22- ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു.
  • ഫെബ്രുവരി 21-24- ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ഡൊനെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ഉക്രെയ്നില്‍ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിക്കുന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. അന്താരാഷ്ട്ര മേഖലയില്‍ നിന്നുള്ള എതിര്‍പ്പുകളും ഉപരോധങ്ങളും വകവയ്ക്കാതെ യെൈുക്രനിന്റെ മേല്‍ അധിനിവേശം ആരംഭിച്ചു.
  • ഫെബ്രുവരി 26- യെൈുക്രനിലെ റഷ്യന്‍ അധിനിവേശം: റഷ്യയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
  • ഫെബ്രുവരി 27- റഷ്യന്‍ അധിനിവേശം: യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
  • ഫെബ്രുവരി 27- റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഫുട്ബോള്‍ ഭരണ സമിതികളായ ഫിഫയും യുവേഫയും റഷ്യന്‍ ക്ലബ്ബുകളെയും ദേശീയ ടീമുകളെയും എല്ലാ മത്സരങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

 

മാര്‍ച്ച്

  • മാര്‍ച്ച് 1- റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ലോക അത്ലറ്റിക്സ് റഷ്യയെയും ബെലാറസിനെയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നു.
  • മാര്‍ച്ച് 2- റഷ്യന്‍ അധിനിവേശം: ദശലക്ഷത്തിലധികം യുക്രൈന്‍ അഭയാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നു.യുക്രൈനിൽ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിട്ടു; രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന്
  • മാര്‍ച്ച് 4-13 – 2022 വിന്റര്‍ പാരാലിമ്പിക്സ് ചൈനയിലെ ബെയ്ജിംഗില്‍ നടക്കുന്നു, സമ്മര്‍ പാരാലിമ്പിക്സിനും വിന്റര്‍ പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമായി ചൈന മാറി.
  • മാര്‍ച്ച് 5- 1915ല്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടന്റെ പര്യവേക്ഷണത്തിനിടെ മുങ്ങിയ ഏറ്റവും വലിയ കപ്പലിന്റെ അവശിഷ്ടം എന്‍ഡ്യൂറന്‍സ് അന്റാര്‍ട്ടിക്കിലെ ഗവേഷകര്‍ കണ്ടെത്തി.
  • 6 മാര്‍ച്ച്- 2022 ശ്രീനഗര്‍ ബോംബാക്രമണം.
  • മാര്‍ച്ച് 6- മതമൈത്രിയുടെ കാവലാളായിരുന്ന
  • പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ വിയോഗം

  • മാര്‍ച്ച് 7- കോവിഡ് 19: ആഗോള മരണസംഖ്യ 6 ദശലക്ഷം കവിഞ്ഞു.
  • മാര്‍ച്ച് 8- യുഎസും യുകെയും റഷ്യന്‍ എണ്ണയുടെ നിരോധനം പ്രഖ്യാപിച്ചു.

 

  • മാര്‍ച്ച് 9- ഇന്ത്യ അബദ്ധത്തില്‍ വിക്ഷേപിച്ച ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാനിലെ ഖനേവാള്‍ ജില്ലയിലെ മിയാന്‍ ചന്നുവില്‍ പതിച്ചു.
  • മാര്‍ച്ച് 10 അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭരണ പക്ഷത്തെ പരാജയപ്പെടുത്തി ബിജെപി വിജയിച്ചു.
  • മാര്‍ച്ച് 11- കാശ്മീര്‍ താഴ്വരയിലെ ഹിന്ദുക്കളുടെ പീഡനത്തെ ആസ്പദമാക്കിയുള്ള കാശ്മീര്‍ ഫയല്‍ എന്ന ചിത്രം പുറത്തിറങ്ങി.
  • മാര്ച്ച് 15- മീഡിയവണിന്റെ സംപ്രേക്ഷണം നിരോധിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
  • മാര്‍ച്ച് 15- കര്‍ണാടക സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചു.
  • മാര്ച്ച് 17- സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചങ്ങനാശ്ശേരിയില്‍ കടുത്ത പ്രതിരോധം. പ്രതിഷേധക്കാര്ക്കെതിരെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് കേരളത്തില്‍ വലിയ കോലിളക്കം സൃഷ്ടിച്ചു.
  • മാര്‍ച്ച് 20- ഗോവയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ ഹൈദരാബാദ് എഫ്സിയോട് പെനാല്റ്റി ഷൂട്ട് ഔട്ടിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരാജയപ്പെട്ടു.

 


ഏപ്രില്‍

  • ഏപ്രില്‍ 3- റഷ്യന്‍ അധിനിവേശം: കൈവിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങി.
  • ഏപ്രില്‍ 7- മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യാന്‍ യുഎന്നില്‍ വോട്ടെടുപ്പ്, 58 രാജ്യങ്ങള്‍ വിട്ടുനിന്നു.
  • ഏപ്രില്‍ 11- കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ സ്വിഫ്റ്റ് ബസ് സര്‍വീസിന് തുടക്കം.സ്വിഫ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും; മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ്  ചെയ്യും, KSRTC swift bus service,KSRTC,Kerala News,KSRTC Online,Latest  Malayalam News
  • ഏപ്രില്‍ 11- അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാന്‍ ഖാന് ശേഷം പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • ഏപ്രില്‍ 13- കോവിഡ് 19: ആഗോള തലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 500 ദശലക്ഷത്തിലധികമായി.
  • ഏപ്രില്‍ 14- റഷ്യന്‍ അധിനിവേശം: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും വലിയ യുദ്ധക്കപ്പലും റഷ്യയുടെ മുന്‍നിര കപ്പലുമായ മോസ്‌ക്വ മുങ്ങിപ്പോയി.
  • ഏപ്രില്‍ 16- 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും പ്രവര്‍ത്തകര്‍ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടു.
  • ഏപ്രില്‍ 20- യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി സംഘം മൈക്രോനോവ പൊട്ടിത്തെറിക്കുന്ന നക്ഷത്രത്തിന്റെ പുതിയ ഇനം കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു.
  • ഏപ്രില്‍ 23- മലയാള സിനിമയുടെ തിരക്കഥാകൃത്തായ ജോണ്‍ പോള്‍ അന്തരിച്ചു.
  • ഏപ്രില്‍ 27 മീറ്റു ആരോപണ വിധേയനായ നടന്‍ വിജയ് ബാബു അതിജീവതയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.

 

മെയ്

  • മെയ് 6- ലണ്ടനില്‍ ആദ്യ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു.
    മെയ് 9 ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജ്യത്തുണ്ടായ വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജിവച്ചു.
  • മെയ് 10- പെണ്‍കുട്ടികളെ പൊതുവേദികളില്‍ പ്രവേശിപ്പിക്കരുതെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സമസ്ത കേരള ജെംഇയ്യത്തുല്‍ ഉലമ അംഗമായ അബ്ദുല്ല മുസലിയാരുടെ പരാമര്‍ശം വിവാദത്തിന് കാരണമാകുന്നു.
  • മെയ് 15- സൊമാലിയ മുന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദിനെ പിന്തള്ളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
  • മെയ് 16- കോഴിക്കോട് ജില്ലയിലെ കൂളിമാടിന് സമീപം നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു.കൂളിമാട് പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ മന്ത്രി റിയാസ് വിശദീകരണം തേടി |  Malayalam News
  • മെയ് 16- കപില്‍ സിബലും മറ്റ് ജി 23 അംഗങ്ങളും പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വിട്ടു.
  • മെയ് 19- തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഫ്ളൈവെയ്റ്റ് ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിത്പോംഗ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീന്‍ സ്വര്‍ണം നേടി. മേരി കോം, ലൈഷ്റാം സരിതാ ദേവി, ജെന്നി ആര്‍. എല്‍., ലേഖ കെ.സി എന്നിവര്‍ക്കൊപ്പം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്സറായി മാറി.
  • മെയ് 28- പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനെ 1-0ന് തോല്‍പിച്ചു.
    29 മെയ്- എറണാകുളം കോട്ടയം കായംകുളം പാതയില്‍ ഇരട്ടപ്പാത റെയില്‍വേ സര്‍വ്വീസ് ആരംഭിച്ചു.

ജൂണ്‍

  • ജൂണ്‍ 6- ഗുരുവായൂര്‍ ക്ഷേത്രത്തിന് നല്‍കിയ മഹീന്ദ്ര ഥാര്‍ അങ്ങാടിപ്പുറം സ്വദേശിയായ പ്രവാസി മലയാളി വ്യവസായിക്ക് 43 ലക്ഷത്തിന് ലേലത്തിന് കൊടുത്തു.
  • ജൂണ്‍ 9- കൊല്ലം,പുനലൂര്‍ റെയില്‍വേ ലൈനില്‍ ഇലക്ട്രിക് ലോക്കോമോട്ടീവ് സര്‍വീസ് ആരംഭിച്ചു.
  • ജൂണ്‍ 10- മാന്നാര്‍ ജില്ലയിലെ 500 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി അദാനി ഗ്രീന്‍ എനര്‍ജിക്ക് കൈമാറാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ വെളിപ്പെടുത്തി.
  • ജൂണ്‍ 12- കേരളത്തിലെ നാലാമത്തെ സെന്‍ട്രല്‍ ജയിലായ തവനൂര്‍ സെന്‍ട്രല്‍ ജയില്‍ കേരള മുഖ്യമന്ത്രി സംസ്ഥാനത്തിന് സമര്‍പ്പിച്ചു.
  • ജൂണ്‍ 13- കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പിണറായി വിജയനെതിരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ഒരാളെ ഇ.പി. ജയരാജന്‍ പ്രതികാരമായി താഴേക്ക് തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
  • ജൂണ്‍ 13- നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തു.
    ജൂണ്‍ 14- ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ കോയമ്പത്തൂരിനും ഷിര്‍ദ്ദിക്കും ഇടയിലുള്ള ദക്ഷിണ റെയില്‍വേ സോണില്‍ ആരംഭിച്ചു.
  • ജൂണ്‍ 16- ലോക കേരള സഭയുടെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ചടങ്ങ് ബഹിഷ്‌കരിച്ചു.
  • ജൂണ്‍ 16- ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.അഗ്നിപഥ്: ഹിന്ദി ഹൃദയഭൂമിയിൽ ആളിപ്പടർന്ന് പ്രതിഷേധം; ട്രെയിനുകള്‍ക്ക്  വ്യാപകമായി തീയിട്ടു; ഒരു മരണം | Sirajlive.com
  • ജൂണ്‍ 24- സുപീം കോടതി വിധിച്ച 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ തര്‍ക്കത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട് ലോക്സഭാ എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് നശിപ്പിച്ചു.
  • ജൂണ്‍ 27- ആള്‍ട്ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഹനുമാന്‍ ഭക്ത് എന്ന അജ്ഞാത ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
  • ജൂണ്‍ 28- സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പടര്‍ത്തിയ നൂപൂര്‍ ശര്‍മ്മയുടെ പിന്തുണച്ചതിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാലിനെ മുസ്ലീം തീവ്രവാദികള്‍ കഴുത്തറുത്തു കൊന്നു.
  • ജൂണ്‍ 28- സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് നീരജ് ചോപ്ര സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി.
  • ജൂണ്‍ 28- ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

ജൂലൈ

  • ജൂലൈ 1- സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ സംരക്ഷണം നല്‍കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
  • ജൂലൈ 1- തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ തീവ്രത കുറഞ്ഞ സ്ഫോടകവസ്തു എറിഞ്ഞു.
  • ജൂലൈ 3- ഫുട്ബോള്‍ താരം ഇ.എന്‍. സുധീര്‍അന്തരിച്ചു.
  • ജൂലൈ 7-17- യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിലെ ബിര്‍മിംഗ്ഹാമില്‍ 2022ലോകഗെയിംസ് സംഘടിപ്പിച്ചു.
  • ജൂലൈ 13- അണ്‍പാര്‍ലമെന്ററി വാക്കുകള്‍ എന്ന പേരില്‍ പാര്‍ലമെന്ററി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുക്ക്ലെറ്റിനെച്ചൊല്ലി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു,
  • ജൂലൈ 14- കേരള ഗവണ്‍മെന്റിന്റെ സംരംഭമായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിന് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ലൈസന്‍സ് ലഭിച്ചു.
  • ജൂലൈ 15- നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു.
  • ജൂലൈ 18- ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടു.ദ്രൗപദി രാഷ്ട്രപതി'; ദ്രൗപദി മുർമു 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആദിവാസി വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ദ്രൗപതി മുര്‍മു.
  • ജൂലൈ 19- 2022 യൂറോപ്യന്‍ താപതരംഗം- ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള കടുത്ത ഉഷ്ണതരംഗങ്ങള്‍ യൂറോപ്പിനെ പിടിച്ചുലച്ചു. 53,000 മരണങ്ങള്‍ക്കും വലിയ കാട്ടു തീ പിടുത്തത്തിനും കാരണമായി.
  • ജൂലൈ 21- ശ്രീലങ്കന്‍ പാര്‍ലമെന്റ് റനില്‍ വിക്രമസിംഗെയെ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
  • ജൂലൈ 25- സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സ്വീകരിച്ച എല്ലാ നടപടികളും അകാലത്തില്‍ സംഭവിച്ചതാണെന്നും റെയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയെ അറിയിച്ചു.
  • ജൂലൈ 25- ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.
  • ജൂലൈ 28-ഓഗസ്റ്റ് 8; 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്നു.
  • ജൂലൈ 31- ഉസാമ ബിന്‍ ലാദന്റെ മരണശേഷം അല്‍ഖ്വയ്ദയുടെ 2ാം അമീറായ അയ്മാന്‍ അല്‍സവാഹിരി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ വ്യോമാക്രമണത്തില്‍ കാബൂളില്‍ വെച്ച് കൊല്ലപ്പെട്ടു.

 

ഓഗസ്റ്റ്

  • ഓഗസ്റ്റ് 5-7- ഇസ്രായേല്‍ ഗാസ മുനമ്പില്‍ വ്യോമാക്രമണം. മൂന്ന് ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം ഇരു കക്ഷികളും വെടിനിര്‍ത്തലിന് തയ്യാറാകുന്നു.
  • ഓഗസ്റ്റ് 9- സഖ്യകക്ഷിയായ ബിജെപി ജെഡിയുവിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു.
  • ആഗസ്റ്റ് 10- രാഷ്ട്രീയ ജനതാദളിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
  • ഓഗസ്റ്റ് 10- സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ജര്‍മ്മന്‍ ക്ലബായ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ 2-0 ന് തോല്‍പിച്ച് 2022 ലെ യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കി.
  • ഓഗസ്റ്റ് 11- പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും രാജസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയക്കാരനുമായ ജഗ്ദീപ് ധന്‍ഖര്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
  • ഓഗസ്റ്റ് 15- അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് തുടക്കം.ചെകുത്താന്മാർക്കും കടലിനുമിടയിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരം  - Keraleeyam Web Magazine
  • ഓഗസ്റ്റ് 15- ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു.
  • ഓഗസ്റ്റ് 22 മിയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ്-2022 ല്‍ തമിഴ്നാട്ടിലെ പതിനേഴുകാരന്‍ ആര്‍.പ്രഗ്നാനന്ദ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ തുടര്‍ച്ചയായ് മൂന്ന് തവണ തോല്‍പിക്കുന്നു.
  • ആഗസ്റ്റ് 26- അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധത്തിന് ശേഷം ഗുലാം നബി ആസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.
  • ഓഗസ്റ്റ് 27- ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചെയ്തു.
  • ഓഗസ്റ്റ് 27-സെപ്റ്റംബര്‍ 11- 2022 ഏഷ്യാ കപ്പ് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടക്കുന്നു.
  • ഓഗസ്റ്റ് 28- കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തിരഞ്ഞെടുത്തു.
  • ഓഗസ്റ്റ് 28- 2017 ന് ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം പാക്കിസ്ഥാനില്‍ സംഭവിക്കുന്നു. പാക്കിസ്ഥാന്‍ കാലാവസ്ഥാ ദുരന്തമായി പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

 


 

സെപ്റ്റംബര്‍

  • സെപ്തംബര്‍ 1- ചൈനീസ് ഗവണ്‍മെന്റിന്റെ സിന്‍ജിയാങ് തടങ്കല്‍പ്പാളയങ്ങളും ഉയ്ഗൂറുകളോടുള്ള മനുഷ്യത്വ രഹിത പെരുമാറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്ന യു.എന്‍ റിപ്പോര്‍ട്ട് പുറത്തിറക്കി.
  • സെപ്റ്റംബര്‍ 2- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാന ലിഫ്റ്റര്‍ ഐ.ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ കമ്മീഷന്‍ ചെയ്തു.
  • സെപ്റ്റംബര്‍ 6- രണ്ടാം പിണറായി മന്ത്രിസഭയില്‍ എം.വി. ഗോവിന്ദന് പകരക്കാരനായി എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
  • സെപ്റ്റംബര്‍ 7- രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്ന് 3751 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘ഭാരത് ജോഡോ യാത്ര’ ആരംഭിക്കുന്നു.

  • സെപ്റ്റംബര്‍ 8- രാജ്പഥിനെ കര്‍ത്തവ്യപാത എന്ന് പുനര്‍നാമകരണം ചെയ്തു.
  • സെപ്റ്റംബര്‍ 8- യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും രാജ്ഞി എലിസബത്ത് (96) സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ വച്ച് അന്തരിച്ചു. പിന്‍ഗാമിയായ മകന്‍ ചാള്‍സ് മൂന്നാമന്‍ രാജാവായി.
  • സെപ്റ്റംബര്‍ 10- രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയില്‍.
  • സെപ്റ്റംബര്‍ 12- കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി എ. എന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടു.
  • സെപ്റ്റംബര്‍ 12- സെപ്റ്റംബര്‍ 2022 അര്‍മേനിയ-അസര്‍ബൈജാന്‍ ഏറ്റുമുട്ടല്‍: ഏറ്റുമുട്ടലില്‍ 100ലധികം അര്‍മേനിയന്‍ സൈനികരും 71 അസര്‍ബൈജാന്‍ സൈനികരും കൊല്ലപ്പെട്ടു.
  • സെപ്റ്റംബര്‍ 16- നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമീബിയയില്‍ നിന്ന് 8 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകള്‍ ഇന്ത്യയില്‍ എത്തുന്നത്.
  • സെപ്റ്റംബര്‍ 16- ഇറാനിലെ ‘സദാചാര പോലീസിന്റെ’ കസ്റ്റഡിയില്‍ വെച്ച് മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
  • സെപ്റ്റംബര്‍ 20- മകള്‍ക്ക് യാത്രാ ഇളവ് ലഭിക്കുന്നതിനായി ഓഫീസിലെത്തിയ അച്ഛനെയും മകളെയും കാട്ടാക്കട ഡിപ്പോയിലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ആക്രമിച്ചു.
  • സെപ്തംബര്‍ 22- ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി.കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ആകെ  അറസ്റ്റിലായത് 106 പേർ | Popular Front leaders in Kerala released into  custody by NIA; A total of 106 ...
  • സെപ്തംബര്‍ 26- ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. വെങ്കിട്ടരമണിയെ രാഷ്ട്രപതി നിയമിച്ചു.
  • സെപ്തംബര്‍ 26- നാസയുടെ ഡാര്‍ട്ട് പ്രതിരോധത്തിന്റെ ആദ്യ പരീക്ഷണത്തില്‍ ഡിമോര്‍ഫോസ് എന്ന ഛിന്നഗ്രഹത്തില്‍ ഇടിച്ചു.
  • സെപ്റ്റംബര്‍ 26- ഈജിപ്ഷ്യന്‍ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫ് അല്‍ഖറദാവി അന്തരിച്ചു.
  • സെപ്റ്റംബര്‍ 27- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
  • സെപ്റ്റംബര്‍ 28-നിയമസഭാംഗമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗികാതിക്രമ പരാതി.
  • സെപ്റ്റംബര്‍ 28- തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും രാജ്യത്തുടനീളമുള്ള എട്ട് ബന്ധിത സംഘടനകളെയും ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു.
  • സെപ്റ്റംബര്‍ 29- ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചു.
  • സെപ്റ്റംബര്‍ 29- പ്രാരംഭ ഗര്‍ഭം കഴിഞ്ഞ് 24 ആഴ്ച വരെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വിധിക്കുന്നു.
  • സെപ്റ്റംബര്‍ 30- തെക്ക്-കിഴക്കന്‍ ഉക്രെയ്ന്‍ കൂട്ടിച്ചേര്‍ക്കല്‍: ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നീ അധിനിവേശ പ്രദേശങ്ങള്‍ റഷ്യന്‍ ഫെഡറേഷനിലേക്ക് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ച് കൂട്ടിച്ചേര്‍ത്തു.

 


ഒക്ടോബര്‍

  • ഒക്ടോബര്‍ 1- മുന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.ചികിത്സ തുടർച്ചയ്ക്കായി കോടിയേരി ബാലകൃഷ്ണൻ ഇന്ന് അമേരിക്കയിലെത്തും;  സെക്രട്ടറി ചുമതല കൈമാറിയില്ല
  • ഒക്ടോബര്‍ 1- 5ജി ടെലികോം സേവനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചു.
  • ഒക്ടോബര്‍ 5- ഒപെക്+ പ്രതിദിനം 2 ദശലക്ഷം ബാരല്‍ വരെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നു.
  • ഒക്ടോബര്‍ 6- വടക്കഞ്ചേരിക്ക് സമീപം നാഷണല്‍ ഹൈവേയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.
  • ഒക്ടോബര്‍ 8- റഷ്യന്‍ അധിനിവേശം: ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തിലുണ്ടായ സ്ഫോടനത്തില്‍ പാലം ഭാഗികമായി തകര്‍ന്നു.
  • ഒക്ടോബര്‍ 9- കാസര്‍ഗോഡ് ജില്ലയിലെ അനന്തപുര തടാക ക്ഷേത്രക്കുളത്തിലെ മുതല ബേബിയ പ്രായാധിക്യത്താല്‍ മരിച്ചു.
  • ഒക്ടോബര്‍ 6- കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നു,
  • ഒക്ടോബര്‍ 7- 1980ല്‍ ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് ഓടിത്തുടങ്ങിയ ടിപ്പു എക്സ്പ്രസ് ഇന്ത്യന്‍ റെയില്‍വേ വോഡയാര്‍ എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്തു.
  • ഒക്ടോബര്‍ 10- സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു.
  • ഒക്ടോബര്‍ 11- കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ ഭഗവല്‍ സിംഗ്, ഷാഫി, പത്തനംതിട്ട ജില്ലയിലെ എളന്തൂര്‍ സ്വദേശിനി ലൈല എന്നിവരെ അറസ്റ്റ് ചെയ്തു.
  • ഒക്ടോബര്‍ 14- ജ്ഞാന്‍വ്യാപി പള്ളിയുടെ പരിസരത്ത് കണ്ടെത്തിയ ശിവലിംഗം കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി.ജ്ഞാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ട സംഭവം; പരിശോധന നടത്താനുള്ള കാർബൺ  ഡേറ്റിംഗിനുള്ള ആവശ്യത്തിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി
  • ഒക്ടോബര്‍ 16-23- ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് നാഷണല്‍ കോണ്‍ഗ്രസ് നടക്കുന്നു. ഷി ജിന്‍പിംഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
  • ഒക്ടോബര്‍ 17- അഖിലേന്ത്യാ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.
  • ഒക്ടോബര്‍ 19- മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • ഒക്ടോബര്‍ 21- എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി രാജശ്രീ എം.എസിന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി.
  • ഒക്ടോബര്‍ 23- യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
  • ഒക്ടോബര്‍ 25- പാറശ്ശാലയിലെ ഷാരോണ്‍ രാജ് എന്ന യുവാവിനെ കാമുകി ഗ്രീഷ്മ നായര്‍ വിഷം നല്‍കി കൊലപ്പെടുത്തി.
  • ഒക്ടോബര്‍ 25- തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഐസിസ് ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി ചാവേര്‍ ഒരു കാറില്‍ സ്ഫോടനം നടത്തി.
  • ഒക്ടോബര്‍ 25- ഋഷി സുനക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി.ബ്രിട്ടിഷ് പ്രധാനമന്ത്രി: ഇന്ന് ഋഷി, പെനി, ലിസ് മത്സരം - Rishi Sunak |  Manorama Onlline
  • ഒക്ടോബര്‍ 27- കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു.
  • ഒക്ടോബര്‍ 27- ക്രിക്കറ്റില്‍ പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും ബിസിസിഐ തുല്യ മാച്ച് ഫീസ് പ്രഖ്യാപിച്ചു.
  • ഒക്ടോബര്‍ 28- ഇലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി.
  • ഒക്ടോബര്‍ 29- ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ ജനക്കൂട്ടത്തിനിടയില്‍ 158 പേര്‍ കൊല്ലപ്പെടുകയും 197 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • ഒക്ടോബര്‍ 29- റഷ്യന്‍ അധിനിവേശം: ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കിയ ധാന്യങ്ങളുടെ കയറ്റുമതി സംബന്ധിച്ച കരാറില്‍ നിന്ന് റഷ്യ പിന്മാറി. കരാറില്‍ യു.എന്‍. ഇടനിലക്കാരായിരുന്നു.
  • ഒക്ടോബര്‍ 30- 2022 ഗുജറാത്തില്‍ മോര്‍ബി പാലം തകര്‍ന്നു. ദുരന്തത്തില്‍ 141 ലധികം പേര്‍ മരിച്ചു.ഭഗവാൻ കി ഇച്ഛ ! ഗുജറാത്തിൽ പാലം തകർന്ന് 133 പേർ മരിച്ച സംഭവത്തിൽ കോടതിയിൽ  കമ്പനി സ്വീകരിച്ചത് വിചിത്ര നിലപാട് - NEWS 360 - NATIONAL | Kerala Kaumudi  Online
  • ഒക്ടോബര്‍ 31- കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തി.

 

നവംബര്‍

  • നവംബര്‍ 1- സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രഥമ കേരള അവാര്‍ഡുകള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു, ആദ്യ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. കേരളപ്രഭ മൂന്നുപേര്‍ക്കും കേരളശ്രീ ആറു പ്രമുഖര്‍ക്കും പ്രഖ്യാപിച്ചു.
  • നവംബര്‍ 7- തിരുവനന്തപുരം കോര്‍പറേഷനിലെ വിവിധ തസ്തികകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജില്ലാ സെക്രട്ടറിക്ക് എഴുതിയ വിവാദ കത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
  • നവംബര്‍ 7- സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണം നല്‍കുന്ന 103ാം ഭരണഘടനാ ഭേദഗതിയുടെ സാധുത സുപ്രീം കോടതി 32 ഭൂരിപക്ഷത്തില്‍ ശരിവച്ചു.
  • നവംബര്‍ 9- കേരളത്തിലെ പതിനാലു സര്‍വ്വകലാശാലകളുടെയും ഏക ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേരള ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം കേരള നിയമസഭ പാസാക്കി.
  • നവംബര്‍ 9- ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിക്കായി താമര കൊണ്ടുള്ള ലോഗോ പുറത്തിറക്കി.
  • നവംബര്‍ 10- ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു.സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് അധികാരമേല്‍ക്കും | DY  Chandrachud will take charge as Supreme Court Chief Justice
  • നവംബര്‍ 10- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരായ 6 പേരും ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ജയില്‍ മോചിതരായി.
  • നവംബര്‍ 12- ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു.
  • നവംബര്‍ 14- ഡല്‍ഹിയില്‍ ലിവിങ് പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷ്ണങ്ങളാക്കി വനത്തില്‍ തള്ളിയ കേസില്‍ അഫ്താബ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
  • നവംബര്‍ 15- ലോകജനസംഖ്യ 8 ബില്യണിലെത്തി.
  • നവംബര്‍ 15- 2022 ജി20 ഉച്ചകോടി ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്നു.
  • നവംബര്‍ 16- നാസയുടെ ചന്ദ്രദൗത്യമായ ആര്‍ട്ടമിസിന്റെ ഭാഗമായ ആര്‍ട്ടെമിസ്-1 വിജയകരമായി വിക്ഷേപിച്ചു.

 

  • നവംബര്‍ 17- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് കേരള ഹൈക്കോടതി റദ്ദാക്കി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈ നിയമനം നടന്നതെന്നും കോടതി നിരീക്ഷിച്ചു.
  • നവംബര്‍ 18- ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു.
  • നവംബര്‍ 18- ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കി.
  • നവംബര്‍ 18- ന്യൂ ഡല്‍ഹിയില്‍ ‘ഭീകരതയ്ക്ക് പണമില്ല’ എന്ന പ്രമേയത്തില്‍ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ തീവ്രവാദ വിരുദ്ധ സമ്മേളനം.
  • നവംബര്‍ 19- 2022 മലേഷ്യന്‍ പൊതുതെരഞ്ഞെടുപ്പ്- രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തൂക്കു പാര്‍ലമെന്റ് വന്നു.

നവംബര്‍ 20- 2022 ഫിഫ ലോകകപ്പിന് ഖത്തറില്‍ തുടക്കമായി.world cup 2022: FIFA World Cup 2022: ഇന്നു മുതൽ ലോകകപ്പ് ലഹരി; ഉദ്ഘാടന  ചടങ്ങും വിശേഷങ്ങളും അറിയാം - 2022 fifa world cup starts from todays opening  ceremony | Economic Times Malayalam

  • നവംബര്‍ 30- കേരളത്തിലെ പതിനാല് സര്‍വകലാശാലകളുടെയും ഏക ചാന്‍സലറായി കേരള ഗവര്‍ണറെ നീക്കം ചെയ്യുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുന്ന ബില്ലിന് കേരള സര്‍ക്കാര്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
  • നവംബര്‍ 30- ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

 


 

ഡിസംബര്‍

  • ഡിസംബര്‍ 1- ജി20യുടെ ഒരു വര്‍ഷത്തെ അധ്യക്ഷ പദവി സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു.
  • ഡിസംബര്‍ 3- നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു.
  • ഡിസംബര്‍ 4- വനിതാ കണ്ടക്ടര്‍മാരോടൊപ്പം പുരുഷന്മാര്‍ ഇരിക്കെരുതെന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ നോട്ടീസ് പതിച്ചു.
  • ഡിസംബര്‍ 4- ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് മതകാര്യ പോലീസിനെ പിരിച്ചുവിട്ടു.What the Hijab Protests Mean for Iran's Clerical Class
  • ഡിസംബര്‍ 5- നിയമസഭാ ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പാനലില്‍ മുഴുവനും സ്ത്രീകള്‍.
  • ഡിസംബര്‍ 6- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും നേതൃത്വത്തില്‍ 138 ദിവസം നീണ്ടുനിന്ന പ്രതിഷേധം പിന്‍വലിച്ചു.
  • ഡിസംബര്‍ 6- ക്ലിഫ് ഹൗസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി. സുരക്ഷാ വിഴ്ച ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
  • ഡിസംബര്‍ 6- കൊറോണ വൈറസ് മനുഷ്യ നിര്‍മിതമെന്ന് വെളിപ്പെടുത്തി യു.എസ് ശാസ്ത്രജ്ഞന്‍.
  • ഡിസംബര്‍ 7- സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം.
  • ഡിസംബര്‍ 8- 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും 2022 ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലം പ്രഖ്യാപിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി ഗുജറാത്തില്‍ 182 ല്‍ 156 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി ഏഴാം തവണ വിജയിച്ചു. ഹിമാചല്‍ പ്രദേശില്‍ 68ല്‍ 40 സീറ്റുകള്‍ നേടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാരിനെതിരെ അട്ടിമറി വിജയം നേടി.
  • ഡിസംബര്‍ 9- അരുണാചല്‍ പ്രദേശിലെ തവാങ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍.
  • ഡിസംബര്‍ 10- ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.
  • ഡിസംബര്‍ 12-പാഠ്യപദ്ധതി പരിഷ്‌കരമത്തിലെ വിവാദ ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്.
  • ഡിസംബര്‍ 12- നിയമസഭയില്‍ ബോഡിഷെയ്മിങ് നടത്തിയ മന്ത്രി വി.എന്‍ വാസവനെതിരെ സമുഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. അമിതാഭ് ബച്ചനെ പോലിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെയായി എന്നായിരുന്നു പരാമര്‍ശം.
  • ഡിസംബര്‍ 16- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 ദിനം പിന്നിട്ടു.
  • ഡിസംബര്‍ 17- ഗുജറാത്ത് വംശഹത്യ- ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി.
  • ഡിസംബര്‍ 18- ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീന കപ്പില്‍ മുത്തമിടുന്നുArgentina to prepare for World Cup in Abu Dhabi | Arab News

 

  • ഡിസംബര്‍ 20- കേരളത്തില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യമായി കൊച്ചി കോര്‍പ്പറേഷന്‍ പരിതിയിലാണ് ലഭ്യമായത്.
  • ഡിസംബര്‍ 22- നാഗ്പൂരില്‍ ദേശിയ ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ പോയ സൈക്കിള്‍ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദാ ഫാത്തിമ മരണപ്പെട്ടു. കേരള താരങ്ങള്‍ക്ക് ദേശീയ ഫെഡറേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തി.
  • ഡിസംബര്‍ 24- ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി.ജയരാജന്‍.
  • ഡിസംബര്‍ 26- പി. ജയരാജന് ക്വട്ട്വഷന്‍ ബന്ധം ഉണ്ടെന്ന് ആരോപിച്ച് സി.പി.എമ്മില്‍ പരാതി പ്രളയം.
  • ഡിസംബര്‍ 30- ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു.

  • ഡിസംബര്‍ 31- ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending