ഡല്‍ഹി: രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍. ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ താങ്ങുവിലയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2022ല്‍ കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്നാണഅ കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാല്‍ ഇന്നത്തെ നിരക്കില്‍ കര്‍ഷകരുടെ വരുമാനം 2028ന് മുന്‍പ് ഇരട്ടിയാകില്ല’ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒബ്രയന്‍ പറഞ്ഞു.

ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയായ അകാലിദള്‍, കര്‍ഷക ബില്ലുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നു പിന്‍വലിച്ചിരുന്നു. ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അകാലിദള്‍ അവരുടെ മൂന്ന് അംഗങ്ങള്‍ക്കും വിപ് നല്‍കിയിട്ടുണ്ട്. ബില്ലിനെതിരെ ആര്‍എസ്എസിന്റെ കര്‍ഷക സംഘടന പോലും രംഗത്തെത്തിയിരുന്നു.