മുംബൈ: 30,000 ത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. ഈ മാസം ഏഴിനു നാസിക്കില്‍ നിന്നാരംഭിച്ച കാ ല്‍നടജാഥ 182 കിലോമീറ്റര്‍ പി ന്നിട്ടാണ് മുംബൈയിലെത്തിയത്.

വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.