kerala

ഫസല്‍ വധം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

By web desk 1

July 07, 2021

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാര്‍ഥ പ്രതികള്‍ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരന്‍ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു.

2006 ഒക്‌ടോബര്‍ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കുസമീപം നോമ്പ് ദിവസം പുലര്‍ച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന്‍ കൂടിയായ ഫസല്‍ കൊല്ലപ്പെടുന്നത്.