ലഖ്‌നൗ: മൂന്ന് പെണ്‍കുട്ടികളെ പിതാവ് ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കത്തിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് ദാരുണമായ സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നാല് വയസിനും 10 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ദീപാവലി ദിവസം ഭാര്യ മറ്റു രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് മക്കളെ ഇയാള്‍ കൊലപ്പെടുത്തിയത്.