Connect with us

Video Stories

“മുട്ടിന് താഴേക്ക് കാലുകളില്ലായിരുന്നു”; ഇസ്ഹാഖിന്റെ ഉമ്മ തോരാകണ്ണീരോടെ പറയുന്നു

Published

on

താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ ഉമ്മ, മകന്‍ ക്രൂരാമായി കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിള്‍ ചര്‍ച്ചയാവുന്നു. കൊല്ലപ്പെച്ച ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വി.കെ ഫൈസല്‍ ബാബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പാണ് ചര്‍ച്ചയാവുന്നത്.

വി.കെ ഫൈസല്‍ ബാബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം…

താനൂരിലെ ഇസ്ഹാഖിന്റെ ഉമ്മ തോരാത്ത കണ്ണീരോടെ കഥ പറയുകയാണ്:
‘മഗ് രിബ് നിസ്‌കരിച്ച് വീട്ടില്‍ വന്നതായിരുന്നു അവന്‍. കുറച്ച് നേരം ഖുര്‍ആനോതി. അപ്പോഴേക്കും ഇശാബാങ്ക് മുഴങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള മസ്ജിദില്‍ പോകാനായി വുദു (അംഗശുദ്ധി) ചെയ്തു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അത്‌കൊണ്ട് കുറച്ച് വൈകിയാണ് അവന്‍ ജമാഅത്തിന് പുറപ്പെട്ടത്. തൊട്ടുടനെ ആര്‍ത്തലച്ചുള്ള നിലവിളി കേട്ടു. റോട്ടിലേക്കിറങ്ങിയപ്പോള്‍ ഇളയ മോന്‍ നൗഫല്‍ ഓടി വരുന്നുണ്ട്. ഞാനവനെ പിടിച്ച് വെച്ചു. എന്നെ തള്ളി മാറ്റി അവന്‍ മുന്നോട്ടോടി. ഞാനും പിന്നാലെ ചെന്നു. റോഡില്‍ തെറിച്ച് വീണ കുട കണ്ട് മരുമോള് (ഇസ്ഹാഖിന്റെ ഭാര്യ) വിളിച്ച് പറഞ്ഞു: ഉമ്മാ ഇത് ഇക്കാന്റെ കുടയാണ്.

ഇരുട്ടിലെ കരച്ചിലുയരുന്ന സ്ഥലത്ത് നിന്ന് അക്രമി സംഘം ഞങ്ങളുടെ മുന്നിലൂടെ ഓടി മറയുന്നുണ്ടായിരുന്നു. എന്താണ് നടന്നതെന്നറിയാന്‍ ബേജാറാടെ മുന്നോട്ട് നടക്കുമ്പോള്‍ അതാ കിടക്കുന്നു എന്റെ മോന്‍ ഇസ്ഹാഖിന്റെ മൊബൈല്‍ ഫോണ്‍. വേഗത്തില്‍ അത് ഞാനെടുത്തു. പിന്നെക്കാണുന്നത്……… എന്റെ മോന്‍……..’
സങ്കടം നെഞ്ചിലുടക്കി.. തളര്‍ന്ന്.. വാക്കുകള്‍ വറ്റി.. അല്‍പം മൗനത്തിന് ശേഷം ഉമ്മ തുടര്‍ന്നു:
‘ആര്‍ത്ത് കരഞ്ഞ് അവന്‍ നിലത്തിരിക്കുകയാണ്. മുട്ടിന് താഴേക്ക്.. കാലുകളില്ലായിരുന്നു. വെട്ടി വെട്ടി ചിതറിപ്പോയ കാലുകള്‍. രണ്ടു കൈകളും കൊത്തി വരിഞ്ഞ് മാംസം പിളര്‍ന്ന് കീറി വായ തുറന്ന് വെച്ച പോലെ..’

നിലവിളിച്ച് കരയുന്ന ഉമ്മക്കരികില്‍, അഡ്വ. പി വി മനാഫ് സാഹിബിന്റെ കൂടെ, അകത്തെ കട്ടിലിലിരുന്നാണ് ഈ വിവരണം കേള്‍ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതാവ് പ്രഫ. ബഷീര്‍ അഹ്മദ് സാഹിബും കൂടെയുണ്ടായിരുന്നു. ഇടുങ്ങിയ രണ്ടുമുറികളുള്ള ഒരു ചെറിയ കുടിലിലാണ് മല്‍സ്യത്തൊഴിലാളിയായ ഇസ്ഹാഖ് പാര്‍ത്തിരുന്നത്. ഉപ്പ നേരത്തെ മരിച്ചു. ജ്യേഷ്ഠന്‍ ഷംസു രണ്ട് കൊല്ലം മുമ്പ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇനി അനുജന്‍ നൗഫലും വിവാഹ പ്രായം കവിഞ്ഞ് നില്‍ക്കുന്ന പെങ്ങളും മാത്രം. തീവ്രമായി വേട്ടയാടുന്ന മൂന്ന് മരണങ്ങള്‍, ഉമ്മക്ക് സങ്കടം അടങ്ങുന്നില്ല.

ഉത്തരേന്ത്യയിലെ ഫാഷിസ്റ്റ് കൊലപാതകത്തിന്റെ ചെറു വകഭേദമാണ് താനൂരില്‍ നടന്നത്.

‘വാള് കൊണ്ട് ശരീരഭാഗങ്ങള്‍ കൊത്തിനുറുക്കി മാംസഭാഗങ്ങള്‍ പുറത്തേക്ക് തള്ളി ചോരയൊലിച്ച്,
അറ്റ് തൂങ്ങുന്ന അവയവങ്ങളോടെ വാവിട്ട് കരയുന്ന വികൃത രൂപമായിട്ടാണ് ഞാനവനെ എന്റെ കൈയ്യില്‍ കോരിയെടുക്കുനത്. പടച്ചോനേ ഇവനെ ജീവിപ്പിക്കരുതേയെന്ന് അറിയാതെ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി.’ ഇസ്ഹാഖിന്റെ എളാപ്പ ഖാദര്‍ക്കയുടെ വാക്കുകളാണിത്.

സിപിഎം കൊലയുടെ എല്ലാ ചേരുവകളും താനൂരിലെ ഇസ്ഹാഖിന്റെ വധത്തിലുണ്ട്. സഖാവ്: പി. ജയരാജന്‍ നേരിട്ട് വന്ന് ഈ കൊലക്ക് വേണ്ടി ഡെഡ്‌ലൈന്‍ വരച്ചു എന്ന് വേണം കരുതാന്‍. കണ്ണൂരിലെ ഉന്‍മൂലന രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ശ്രീ. പി. ജയരാജന്‍. എതിരാളിയെ കൃത്യമായി സ്‌കെച്ച് ചെയ്ത് ഇല്ലായ്മ ചെയ്യുന്ന ആരാച്ചാര്‍. താനൂരില്‍ ജയരാജന്‍, പാര്‍ട്ടി പറയുമ്പോലെ കല്ല്യാണത്തിനല്ല വന്നത്. കൃത്യനിര്‍വഹണത്തിന് വന്നപ്പോള്‍ കല്ല്യാണത്തിന് പോയതല്ലേ സാര്‍? ആ ജയരാജന്റെ അനുജനാണോ ഈ ജയന്‍? അഥവാ, കണ്ണൂരിലെ ജയരാജന്‍ & കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൊലപാതക ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ താനൂരിലെ ഫ്രാഞ്ചൈസി നടത്തിപ്പുകാരനാണോ ഏരിയാ സഖാവ് ശ്രീ. ഇ. ജയന്‍? ജനത്തിന്റെ ചോദ്യമാണിത്.

പ്രിയപ്പെട്ട സിപിഎം സുഹൃത്തുക്കളേ, നിങ്ങള്‍ എന്തിനാണ് ഈ വിധം സ്വയം കൊല്ലുന്നത്? സകല സന്നാഹങ്ങളും ഫാഷിസത്തിനെതിരെ തിരിച്ച് വെക്കേണ്ട കാലമല്ലേ ഇത്?

ഭയം വിതറുന്ന ഭരണകൂടം, വെറുപ്പിനെ വില്‍ക്കുന്ന സംഘപരിപാരം, പൗരത്വ നിഷേധത്തിലേക്ക് കടക്കുന്ന ഗൂഢാലോചനകള്‍, മരണ വാറണ്ടായി മാറിയ ജയ്ശ്രീറാം വിളികള്‍, ആള്‍ക്കൂട്ട ഹത്യകള്‍, ഗാന്ധിജി പോലും പുറത്ത്‌നില്‍ക്കുന്നു….
ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ട സമയമല്ലേ ഇത്?

ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന് കരുതുന്ന നന്മ മനസ്സുള്ളവര്‍ നേതാക്കളെ ഓര്‍മ്മപ്പെടുത്തണം;
നിങ്ങള്‍ കൊല്ലുന്നത് നിങ്ങളെത്തന്നെയാണ്.
സ്വയം നഷ്ടപ്പെടുത്തരുത്.

ഇസ്ഹാഖിന്റെ വീട്, ഇനി നമ്മുടെ വീടാണ്. ആ വീട്ടില്‍ നമ്മുടെ ഉമ്മയുണ്ട്. ഇസ്ഹാഖിന്റെ വിധവയും അനുജനും പെങ്ങളുമടങ്ങുന്ന നമ്മുടെ രക്ത ബന്ധുക്കളുണ്ട്.
അവര്‍ ഒറ്റക്കാകില്ല; ഒറ്റപ്പെടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending