ജിദ്ദ: മക്കയിലെ അസീസിയയില്‍ 15 നിലകളുള്ള ഹോട്ടലിലുണ്ടായ തീപ്പിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി അറബ് ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്.
തീപ്പിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 600 തുര്‍ക്കി-യെമന്‍ തീര്‍ഥാടകരെ ഒഴിപ്പിച്ചു.

975271-766893184അതേസമയം അഗ്‌നിബാധ നിയന്ത്രണ വിധേയമാണെന്ന് മക്കയിലുള്ള സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേജര്‍ നയിഫ് അല്‍ ഷരീഫ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിലെ എട്ടാം നിലയിലെ എയര്‍ കണ്ടീഷനില്‍നിന്നു തീ പടര്‍ന്നതാണ് അപകടമുണ്ടായത്.