Connect with us

News

ഉംറ; മസ്ജിദുൽ ആയിഷയിൽ വൻ തിരക്ക്

ലൈലത്തുൽ ഖദ്റിന്റെ രാവിൽ ഉംറ നിർവഹിക്കാനുള്ള ഇഹ്റാം ചെയ്യുന്നതിനായി മസ്ജിദുൽ ആയിഷയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Published

on

മക്ക : പതിൻമടങ്ങു പ്രതിഫലം പ്രതീക്ഷിക്കുന്ന ലൈലത്തുൽ ഖദ്റിന്റെ രാവിൽ ഉംറ നിർവഹിക്കാനുള്ള ഇഹ്റാം ചെയ്യുന്നതിനായി മസ്ജിദുൽ ആയിഷയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉംറ നിർവ്വഹിക്കുന്നവർ ജിംറാനയിൽ നിന്നും ആയിഷ പള്ളിയിൽ നിന്നുമാണ് ഇഹ്റാം ചെയ്യുന്നത്.

News

കാലിഫോര്‍ണിയയില്‍ യുഎസ് നാവികസേനയുടെ എഫ്35 യുദ്ധവിമാനം തകര്‍ന്നുവീണു

ലെമൂറിലെ നേവല്‍ എയര്‍ സ്‌റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നുവീണത്.

Published

on

കാലിഫോര്‍ണിയയില്‍ യുഎസ് നാവികസേനയുടെ എഫ്35 യുദ്ധവിമാനം തകര്‍ന്നുവീണു. ലെമൂറിലെ നേവല്‍ എയര്‍ സ്‌റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായമില്ല. പൈലറ്റ് സുരക്ഷിതനാണ്. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ല.

എന്താണ് അപകട കാരണം എന്ന് വ്യക്തമല്ലെന്നും അന്വേഷിക്കുന്നുണ്ടെന്നുമാണ് നേവി അറിയിക്കുന്നത്. പൈലറ്റുമാരെയും എയര്‍ക്രൂകളെയും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പറന്ന വിമാനമാണ് തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 320 രൂപയുടെ ഇടിവ്

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഗ്രാമിന് 9170 രൂപയും പവന് 73,360 രൂപയുമായി.

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുയിരുന്നു ഇന്നലത്തെ സ്വര്‍ണവില.

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Continue Reading

kerala

രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന്‌കേസുകള്‍ രേഖപ്പെടുന്നത് കേരളത്തില്‍

2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രേഖപ്പെടുന്നത് കേരളത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുവര്‍ഷത്തിനിടെ, മയക്കുമരുന്ന് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയര്‍ന്നതായി രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി മറുപടി നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും മയക്കുമരുന്ന് എത്തുന്നത് തടയുന്നതിനും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസംസ്ഥാന നിയമപാലകര്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി നാല് തലങ്ങളിലായുള്ള കോഓഡിനേഷന്‍ സെന്‍ര്‍ സംവിധാനം സ്ഥാപിച്ചതായും കേന്ദ്രം വ്യക്തമാക്കി.

Continue Reading

Trending