india

കൊല്‍ക്കത്തയില്‍ രാജ്ഭവന് സമീപം തീപിടിത്തം, ഒരാള്‍ക്ക് പരിക്ക്

By webdesk13

May 10, 2023

കൊല്‍ക്കത്തയിലെ രാജ്ഭവനു സമീപം വന്‍ തീപിടിത്തം. സറഫ് ഭവന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 9 അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു.

രാജ്ഭവന് സമീപമുള്ള സറഫ് ഭവന്റെ മുകള്‍ നിലയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

#WATCH | Kolkata: A fire broke out on the top floor of Saraf Bhavan near Raj Bhavan, 9 fire tenders are on the spot and trying to extinguish the fire. Further details awaited. pic.twitter.com/pSFtgnPFnN

— ANI (@ANI) May 10, 2023

പരിക്കേറ്റയാളെ രാജ്ഭവന്‍ ഡിസിപെന്‍സറിയിലെ ഡോക്ചര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയ ശേഷം, തുടര്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.