Connect with us

kerala

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ഫ്‌ലാഷ് ലൈറ്റ് നിരോധിച്ചു

ലംഘിച്ചാല്‍ 5000 രൂപ പിഴ

Published

on

മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫഌഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.
മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിനിഷേധിച്ച സാഹചര്യത്തിലാണ് ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫഌഷുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആര്‍.ടി.ഒ.മാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത വിധത്തില്‍ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും.
നിയമവിരുദ്ധമായി എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവയ്‌ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മുന്‍പ് ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലാണ് മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. പിന്നീട് അത് വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ വാഹനത്തില്‍നിന്നടക്കം കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നടക്കം ബീക്കണ്‍ ലൈറ്റുകള്‍ നീക്കി. പിന്നീടാണ് മന്ത്രിമാരുടെ വാഹനങ്ങളിലടക്കം എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; ഗ്രാമിന് 125 രൂപയുടെ വര്‍ധനവ്

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 125 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,900 രൂപയായി. ഇതോടെ പവന്റെ വിലയും 1,000 രൂപ ഉയര്‍ന്ന് 95,200 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗണ്യമായി വര്‍ധിച്ച് ഗ്രാമിന് 9,785 രൂപ, പവന് 78,280 രൂപ എന്ന നിലയില്‍ എത്തി.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 65 രൂപ, പവന് 520 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉയര്‍ച്ച. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി വില കുത്തനെ ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പുതിയ ഉയരങ്ങളിലേക്ക് നീങ്ങി.

ലോകവിപണിയിലും സ്വര്‍ണവില ശക്തമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളര്‍ ആയി ഉയര്‍ന്നപ്പോള്‍, 62.91 ഡോളറിന്റെ വര്‍ധനയാണ് 1.51 ശതമാനത്തിന്റെ നേട്ടമായി മാറിയത്. ഈ ആഴ്ച മാത്രം 3.6%, ഈ മാസം 5.2% എന്നിങ്ങനെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

വെള്ളിയുടെയും വില അന്താരാഷ്ട്ര വിപണിയില്‍ പുതിയ ഉയരങ്ങളിലേക്ക്. റെക്കോര്‍ഡ് നിരക്കായ 56.78 ഡോളറില്‍ വെള്ളിയുടെ വ്യാപാരം പുരോഗമിക്കുകയാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും ഫെബ്രുവരി ഡെലിവറിക്കായി 1.3% ഉയര്‍ച്ച രേഖപ്പെടുത്തി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം

രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

Published

on

കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തം ഉണ്ടായി. രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

തീപിടിത്തം രോഗികള്‍ ഇല്ലാത്ത വിഭാഗത്തില്‍ ഉണ്ടായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. എ.സി. പ്ലാന്റിന്റെ ഇന്‍സ്റ്റാളേഷന്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്തേക്ക് നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. തീ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.

അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.

ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

Trending