Video Stories
വിമാനം റാഞ്ചി അക്രമം നടത്താനുള്ള പദ്ധതി പൊളിച്ചു

ധാക്ക: വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് അക്രമം നടത്താനുള്ള തീവ്രവാദ പദ്ധതിയ്ക്ക് ബംഗ്ലാദേശ് പൊലീസ് തടയിട്ടു.
സംഭവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ എയര്‍ലൈനായ ബീമാനിലെ പൈലറ്റ് സബീര്‍ ഈനാമും കൂട്ടാളികളും പിടിയിലായി. ബംഗ്ലാദേശിലെ സ്വകാര്യ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിയിലായവര്‍ക്ക് ബംഗ്ലാ ഭീകരസംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമാനം ഇടിപ്പിച്ച് അക്രമം നടത്താനായിരുന്നു പദ്ധതി. രണ്ടു ഭീകര പദ്ധതികളാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. വിമാനം റാഞ്ചി യാത്രക്കാരെ തടവിലാക്കിയെങ്കിലും മധ്യേഷ്യന്‍ രാജ്യത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ മറ്റൊരു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ 1998ല്‍ ആണ് രൂപീകരിച്ചത്. 2005 ഫെബ്രുവരിയില്‍ സംഘടന നിരോധിച്ചു. പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമങ്ങളില്‍ കുടുങ്ങിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2005ല്‍ ബംഗ്ലാദേശിലെ 300 സ്ഥലങ്ങളില്‍ 500 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി ഭീകരത സൃഷ്ടിച്ചിരുന്നു.
ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യന്‍ സിനിമാ താരം പ്രിയങ്ക ചോപ്രയും. വിനോദ-മാധ്യമ രംഗത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ 15-ാം സ്ഥാനത്തും ആദ്യ നൂറു പേരില്‍ 97-ാം സ്ഥാനവുമാണ് ചോപ്രയ്ക്ക്. ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി വിജയം കൈവരിച്ച ഒരു അഭിനേത്രിയാണ് ചോപ്ര എന്നതില്‍ തര്‍ക്കമില്ലെന്നും എബിസിയുടെ ക്വാണ്ടിക്കോയിലെ താരമെന്ന നിലയില്‍ ടെലിവിഷന്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും അമേരിക്കന്‍ ടെലിവിഷനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും എന്നാണ് ഫോര്‍ബ്‌സ് പ്രിയങ്കയെപ്പറ്റി പറയുന്നത്. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കല്‍ ആണ് പട്ടികയില്‍ ഒന്നാമത്. പോപ്പ് ഗായിക ബിയോണ്‍സ് അന്‍പതാം സ്ഥാനത്തുമുണ്ട്. മാധ്യമ-വിനോദ രംഗത്തെ പട്ടികയില്‍ നാലും 12ഉം സ്ഥാനമാണ് ഇരുവര്‍ക്കും.
Video Stories
ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി
കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്.

കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാന്‍ നല്‍കിയ അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala2 days ago
നടന് കലാഭവന്‍ നവാസ് അന്തരിച്ചു
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
kerala3 days ago
സ്നേഹത്തണല്‍
-
Health3 days ago
ആരോഗ്യ വകുപ്പിന്റെ വാദങ്ങള്‍ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്
-
kerala2 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
india2 days ago
കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്‍ഐഎ കേടതിയില്‍ നടന്നത്; വി ഡി സതീശന്
-
News3 days ago
കഴിഞ്ഞ രണ്ട് മാസത്തിനകം ഭക്ഷണത്തിന് ക്യൂ നിന്ന 1,373 ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ച് കൊന്നു