kerala

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കും; മേയര്‍ ആര്യാ രാജേന്ദ്രന്‍

By webdesk11

March 05, 2023

തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചൂടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവന നിര്‍മ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇതിനായി പ്രത്യേക സ്‌കോഡിനെ നിയോഗിക്കും. ശുചീകരണ വേളയില്‍ തന്നെ കല്ല് ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി.