പാട്‌ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നോതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ലാലു അടക്കം 15പേര്‍ കുറ്റക്കാര്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ ശിക്ഷ ജനുവരി മൂന്നിനാണ് വിധിക്കുക.

രണ്ടാമത്തെ കേസിലും വിധി എതിരായതോടെ ലാലുവിനെ പൊലീസ് കസ്റ്റഡിയില്‍ ജയിലിലേക്ക് മാറ്റും. അതേസമയം ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയടക്കം  അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.