gulf
ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന
പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്
റിയാദ്: സഊദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം സര്‍വകാല റെക്കോര്‍ഡിട്ടു. പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷാദ്യം മുതല്‍ ഓഹരി സൂചികയിലെ ഇടിവിന്റെ ഫലമായുണ്ടായ അവസരങ്ങള്‍ വിദേശ നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 14.5 ബില്യണ്‍ റിയാല്‍ വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. കൊറോണ പ്രത്യാഘാതങ്ങള്‍ അവഗണിച്ച് വിദേശ നിക്ഷേപകര്‍ നടത്തിയ നിക്ഷേപങ്ങള്‍ സൗദി സമ്പദ്വ്യവസ്ഥയിലും ഓഹരി വിപണിയിലും അവര്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഓഗസ്റ്റ് അവസാനത്തെ കണക്കുകള്‍ പ്രകാരം 192.3 ബില്യണ്‍ റിയാല്‍ മൂല്യമുള്ള സൗദി ഓഹരികള്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുണ്ട്. സൗദി ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്. സൗദി ഓഹരി വിപണി മൂല്യത്തിന്റെ 2.14 ശതമാനം വിദേശ നിക്ഷേപകര്‍ക്കാണ്. സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 8.98 ട്രില്യണ്‍ റിയാലാണ്. ഈ വര്‍ഷം ആദ്യത്തെ എട്ടു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ 93.7 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വാങ്ങുകയും 79.2 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്പന നടത്തുകയും ചെയ്തു.
എട്ടു മാസത്തിനിടെ സൗദി ഓഹരി സൂചിക 4.8 ശതമാനം തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ 7983.8 പോയന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. 2019 അവസാനത്തില്‍ ഇത് 8346.6 പോയന്റ് ആയിരുന്നു. 2018 ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 21 മാസക്കാലത്ത് ഒരു മാസം ഒഴികെയുള്ള 20 മാസവും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധിക പണം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് പുതിയ ഓഹരികളില്‍ നിക്ഷേപിച്ചതിനേക്കാള്‍ കൂടുതല്‍ തുകയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്പന നടത്തിയത്.
ഓഹരി സൂചിക 1.7 ശതമാനം ഇടിഞ്ഞ ജനുവരിയില്‍ 340 കോടി റിയാലും 7.5 ശതമാനം തോതില്‍ ഇടിഞ്ഞ ഫെബ്രുവരിയില്‍ 250 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികമായി നിക്ഷേപിച്ചു. സൂചിക 14.7 ശതമാനം തോതില്‍ ഇടിഞ്ഞ മാര്‍ച്ചില്‍ 340 കോടി റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചു. സൂചിക 9.3 ശതമാനം തോതില്‍ ഉയര്‍ന്ന ഏപ്രിലില്‍ 160 കോടി റിയാലും മേയില്‍ 280 കോടി റിയാലും സൂചിക 0.2 ശതമാനം തോതില്‍ ഉയര്‍ന്ന ജൂണില്‍ 490 കോടി റിയാലും 3.3 ശതമാനം തോതില്‍ ഉയര്‍ന്ന ജൂലൈയില്‍ 90 കോടി റിയാലും 7 ശതമാനം തോതില്‍ ഉയര്‍ന്ന ഓഗസ്റ്റില്‍ 310 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികം നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപകര്‍ 21 മാസത്തിനിടെ 105.9 ബില്യണ്‍ റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 336.4 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങുകയും 230.6 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇരുപത്തിയൊന്നു മാസത്തിനിടെ സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം 126 ശതമാനം (107.3 ബില്യണ്‍ റിയാല്‍) തോതില്‍ വര്‍ധിച്ചു. 2018 നവംബറില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയില്‍ 85 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികളാണുണ്ടായിരുന്നത്.
പ്രാദേശിക വിപണിയില്‍ ഓഹരികള്‍ നേരിട്ട് വാങ്ങാന്‍ 2015 ജൂണ്‍ മുതലാണ് പ്രത്യേകം യോഗ്യത കല്പിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുവദിച്ചത്. അതിനു മുമ്പ് സ്വാപ് എഗ്രിമെന്റുകള്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
gulf
മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി
ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.
മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.
ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്ക്കിടയില് രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര് മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരനായ ത്യാഗരാജന് പെരിയസ്വാമിയും അല്‍ എയ്നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News11 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala14 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala13 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala12 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

