kerala

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

By Chandrika Web

April 27, 2022

ദേശീയ പാതയില്‍ അമ്പലപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു. അമ്പലപ്പുഴയ്ക്ക് സമീപം പായല്‍ക്കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ആനാട് സ്വദേശിസുധീഷ് ലാല്‍ (37)മകന്‍ അമ്പാടി (12)ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34)അഭിരാഗ് (25) എന്നിവരാണ് മരണപ്പെട്ടത്.സുധീഷ് ലാലിന്റെഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ശൈനിയെ വിദേശത്തേക്ക് അയക്കാന്‍ ഇവര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ട് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.