രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചക്കിടെ ആറാംതവണയാണ് ഡീസലിന് വില കൂട്ടുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 20 പൈസയും ഡീസലിന് 95 രൂപ 21 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു.