രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 08 പൈസയുമായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.