india

ജി 20 ഉച്ചകോടിയിൽ നിന്ന് ഷീ ജിൻ പിങ് വിട്ടുനിന്നേക്കും;ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാൻ ഇന്ത്യയുടെ തീരുമാനം

By webdesk15

August 31, 2023

ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം. ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻപിങ് ആലോചിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം.ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈന തർക്കം മുറുകിയ സാഹചര്യത്തിലാണ് അനിശ്ചിതത്വം.